കഞ്ചിക്കോട് ദേശീയപാതയിൽ വൻ കവർച്ച, കാർ തടഞ്ഞ് നി‍ര്‍ത്തി നാലരക്കോടി കവർന്നു

Published : Jul 29, 2023, 10:09 PM ISTUpdated : Jul 29, 2023, 10:13 PM IST
കഞ്ചിക്കോട് ദേശീയപാതയിൽ വൻ കവർച്ച, കാർ തടഞ്ഞ് നി‍ര്‍ത്തി നാലരക്കോടി കവർന്നു

Synopsis

സിനിമാ സ്റ്റൈലിൽ കാറിന് കുറുകെ ടിപ്പർ നിർത്തിയിട്ട് തടഞ്ഞാണ് കവർച്ച നടത്തിയത്. ടിപ്പറിനൊപ്പം രണ്ട് കാറുകളിലെത്തിയ 15 അംഗ സംഘമാണ് കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് പണം തട്ടിയെടുത്തതെന്നാണ് പരാതിയിലുള്ളത്

പാലക്കാട് : കഞ്ചിക്കോട് ദേശീയപാതയിൽ വൻ കവർച്ച. കാർ തടഞ്ഞ് നി‍ര്‍ത്തി നാലര കോടി കവർന്നതായി പൊലീസിൽ പരാതി ലഭിച്ചു. മേലാറ്റൂർ സ്വദേശികളായ ഇവ്നു വഹ, മുഹമ്മദ് ഷാഫി, മുഹമ്മദ് ആസിഫ് എന്നിവരാണ് പാലക്കാട് കസബ പൊലീസിൽ കവ‍ര്‍ച്ചയെ കുറിച്ച് പരാതി നൽകിയത്. കഞ്ചിക്കോട്ട് വെച്ച് സിനിമാ സ്റ്റൈലിൽ കാറിന് കുറുകെ ടിപ്പർ നിർത്തിയിട്ട് തടഞ്ഞാണ് ഒരു സംഘം കവർച്ച നടത്തിയത്. ടിപ്പറിനൊപ്പം രണ്ട് കാറുകളിലെത്തിയ 15 അംഗ സംഘമാണ് കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് പണം തട്ടിയെടുത്തതെന്നാണ് പരാതിയിലുള്ളത്. കവർച്ചയ്ക്ക് പിന്നിൽ ദേശീയ പാത കേന്ദ്രീകരിച്ചുള്ള സംഘമെന്ന് പൊലീസിന്റെ നിഗമനം. 

ആലുവ കൊലപാതകം: അഞ്ച് വയസുകാരിയെ കൊന്നത് ശ്വാസംമുട്ടിച്ച്, പീഡനത്തിനിരയായെന്നും പോസ്റ്റുമോ‍ർട്ടത്തിൽ തെളിഞ്ഞു

 

PREV
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും