
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് സ്ഥലങ്ങളെക്കൂടി പുതിയതായി കൊവിഡ് ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. ആകെ 70 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോൾ നിലവിലുള്ളത്.
തിരുവനന്തപുരത്തെ നെയ്യാറ്റികര മുൻസിപ്പാലിറ്റിയെ ഇന്ന് ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി. കൊല്ലത്തെ ഓച്ചിറ,തൃക്കോവിലോട്ടം, കോട്ടയത്തെ ഉദയാനാപുരം പഞ്ചായത്ത് എന്നിവയെയും പുതുതായി ഹോട്ട് സ്പോട്ട് പട്ടികയിലേക്ക് ചേർത്തു.
ഇന്ന് രണ്ട് പേർക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. പൊസീറ്റീവായത് രോഗം സ്ഥിരീകരിച്ചത് മലപ്പുറം, കാസർകോട് ജില്ലകളിലുള്ളവർക്കാണ്. ഇതിലൊരാൾ മഹാരാഷ്ട്രയിൽ നിന്നും വന്നതാണ്. രണ്ടാമത്തെയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. . ഇതുവരെ 497 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 111 പേർ ചികിത്സയിലുണ്ട്. 20711 പേർ നിരീക്ഷണത്തിലുണ്ട്. 20285 പേർ വീടുകളിലും 426 പേർആശുപത്രിയിലും കഴിയുന്നു. ഇന്നു 95 പേരെ ആശുപത്രിയിലാക്കി.
ഇതുവരെ 25973 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 20135 എണ്ണം നെഗറ്റീവായി. മുൻഗണനാ വിഭാഗത്തിൽപ്പെട്ട 1508 സാംപിളുകളാണ് പ്രത്യേകം ശേഖരിച്ചത്. അതിൽ 897ഉം നെഗറ്റീവാണ്. കണ്ണൂരിലാണ് കൂടുതൽ പേർ നിലവിൽ ചികിത്സയിലുള്ളത് 47 പേർ. കോട്ടയം 18 ഇടുക്കി 14 കൊല്ലം 12 കാസർകോട് 9 കോഴിക്കോട് 4 മലപ്പുറം,തിരുവനന്തപുരം രണ്ട് വീതം. പത്തനംതിട്ട, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒരാൾ വീതവും ചികിത്സയിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam