
തിരുവനന്തപുരം: തിരുവനന്തപുരം: 42-ാം വിവാഹ വാർഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ഒരുമിച്ചുള്ള 42 വർഷങ്ങൾ എന്ന തലക്കെട്ടോടെ ഇരുവരുടെയും ഫോട്ടോ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 1979 സെപ്റ്റംബർ 2 നായിരുന്നു ഇവരുടെ വിവാഹം.
വിവാഹ വാർഷികത്തോട് അനുബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നിരിക്കുന്നത്. പ്രമുഖരുൾപ്പെടെയുള്ളവർ ആശംസ അറിയിച്ചിട്ടുണ്ട്. അന്നത്തെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറി ചടയന്‍ ഗോവിന്ദനാണ് പിണറായിയുടെയും കമലയുടെയും വിവാഹത്തിന് ആളുകളെ ക്ഷണിച്ചത്.
'സുഹൃത്തേ, സ: പിണറായി വിജയനും തൈക്കണ്ടിയിൽ ആണ്ടി മാസ്റ്ററുടെ (ഒഞ്ചിയം) മകൾ കുമാരി ടി. കമലയും തമ്മിലുള്ള വിവാഹം 1979 സെപ്റ്റംബർ രണ്ടാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് തലശ്ശേരി ടൗൺഹാളിൽ വെച്ച് നടത്തുന്നതാണ്. തദവസരത്തിൽ താങ്കളുടെ സാന്നിദ്ധ്യമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ചടയൻ ഗോവിന്ദൻ, സെക്രട്ടറി, കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടി, കണ്ണൂർ ജില്ലാ കമ്മറ്റി. മുഖ്യമന്ത്രിയുടെ വിവാഹക്ഷണക്കത്തിന്റെ ഉള്ളടക്കം.ഇപ്രകാരമായിരുന്നു. സമ്മാനങ്ങൾ സദയം ഒഴിവാക്കുക'- എന്നായിരുന്നു ക്ഷണപത്രത്തിലെ ഉള്ളടക്കം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam