കൊല്ലത്ത് എച്ച്‍ വണ്‍ എന്‍ വണ്‍ പടരുന്നു; 50 പേര്‍ നിരീക്ഷണത്തില്‍

By Web TeamFirst Published Jul 26, 2019, 6:09 AM IST
Highlights

രോഗം ബാധിച്ച് ഒരാഴ്‍ചയ്‍ക്കിടെ രണ്ടുകുട്ടികളാണ് മരിച്ചത്

കൊല്ലം: കൊല്ലം ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പടരുന്നു. രോഗം ബാധിച്ച് ഒരാഴ്‍ചയ്‍ക്കിടെ രണ്ടുകുട്ടികളാണ് മരിച്ചത്. 50പേര്‍ക്ക് രോഗ ബാധ സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച് എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടുകുട്ടികളാണ് മരിച്ചത്. 

അഞ്ചുപേര്‍ക്ക്  കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ സംശയിക്കുന്നവരെ പ്രത്യകം നിരീക്ഷിക്കുന്നുണ്ട്. വൈറസും മഴയുളള കാലാവസ്ഥയും രോഗം കൂടുതല്‍ പടരാൻ കാരണമാണ്. നിരീക്ഷണം ശക്തമാക്കിയതിനാല്‍ രോഗബാധിതരുടെ എണ്ണം കൂടുതലായി കണ്ടെത്തുകയാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. 

വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ മുൻകരുതലൽ വേണം. ജലദോഷപ്പനി വന്നാല്‍ ചികിത്സ  തേടുകയും വിശ്രമവും വേണം. രോഗ പ്രതിരോധത്തിനാവശ്യമായ ഒസൾട്ടാമിവിര്‍ ഗുളികകള്‍ സ്റ്റോക്കുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ബോധവൽക്കരണവും നടത്തുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

click me!