ഇന്ന് 519 പേ‍‍ർക്ക് സമ്പ‍ർക്കത്തിലൂടെ രോ​ഗം: ഇരുപത് പുതിയ ഹോട്ട് സ്പോട്ടുകൾ

By Web TeamFirst Published Jul 20, 2020, 6:09 PM IST
Highlights

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 794 പേർക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചപ്പോൾ അതിൽ 519 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. 24 പേരുടെ വൈറസ് ഉറവിടം വ്യക്തമല്ല. രോഗവ്യാപനത്തിൻ്റെ അടിസ്ഥാനത്തിൽ പുതിയ ഇരുപത് ഹോട്ട് സ്പോട്ടുകളും ഇന്ന് പ്രഖ്യാപിച്ചു. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 170 പേര്‍ക്കും, കൊല്ലം ജില്ലയിലെ 71 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം 38 ജില്ലയിലെ പേര്‍ക്കും, പാലക്കാട് ജില്ലയിലെ 29 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 22 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 15 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 11 പേര്‍ക്കും, വയനാട് ജില്ലയിലെ 7 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7, 8, 12, 13), പൂമംഗലം (2, 3), വള്ളത്തോള്‍ നഗര്‍ (10), വരവൂര്‍ (10, 11, 12), ചൂണ്ടല്‍ (5, 6, 7, 8), പഞ്ചാല്‍ (12, 13), കൊല്ലം ജില്ലയിലെ കരവാളൂര്‍ (എല്ലാ വാര്‍ഡുകളും), പനയം (എല്ലാ വാര്‍ഡുകളും), കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), ചടയമംഗലം (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മുന്‍സിപ്പാലിറ്റി (31, 33), കാഞ്ഞിരപ്പള്ളി (18), കോട്ടയം മുന്‍സിപ്പാലിറ്റി (46), എറണാകുളം ജില്ലയിലെ കാലടി (8), കുമ്പളം (2), തിരുവനന്തപുരം ജില്ലയിലെ കൊല്ലയില്‍ (9), നെല്ലനാട് (7), കണ്ണൂര്‍ ജില്ലയിലെ എരമം-കുറ്റൂര്‍ (11), വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ (1, 16), ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (3) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ അന്നമനട (വാര്‍ഡ് 7,8) എന്ന പ്രദേശത്തെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 337 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

 

click me!