59 പോക്സോ കേസുകൾ, 150 ​ഗൗരവതരമായ കേസുകൾ; സ്കൂൾ ജീവനക്കാർ പ്രതികളായ കേസുകളുടെ കണക്ക് സഭയിൽ വച്ച് മുഖ്യമന്ത്രി

Published : Mar 09, 2023, 04:08 PM ISTUpdated : Mar 09, 2023, 04:18 PM IST
59 പോക്സോ കേസുകൾ, 150 ​ഗൗരവതരമായ കേസുകൾ; സ്കൂൾ ജീവനക്കാർ പ്രതികളായ കേസുകളുടെ കണക്ക് സഭയിൽ വച്ച് മുഖ്യമന്ത്രി

Synopsis

ലിന്റോ ജോസഫ് എംഎൽഎക്കുള്ള ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനാണ് കണക്കുകൾ നിയമസഭയിൽ വെളിപ്പെടുത്തിയത്. 2022ൽ ആറ് അധ്യാപകർ പോക്സോ കേസുകളിൽ ഉൾപ്പെട്ടിരുന്നു.

തിരുവനന്തപുരം: രണ്ടു വർഷത്തിനിടെ സർക്കാർ ജീവനക്കാർക്കെതിരെ 150 ​ഗൗരവതരമായ കേസുകൾ. ഇതിൽ മുക്കാൽ ഭാ​ഗത്തോളം ബലാത്സം​ഗം, പീഡനം, പോക്സോ എന്നീ കേസുകളിൽ ഉൾപ്പെട്ടവരാണ്. സ്കൂൾ അധ്യാപകർക്കെതിരേയും ജീവനക്കാർക്കെതിരേയുമാണ് പോക്സോ കേസുകളിലധികവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

ലിന്റോ ജോസഫ് എംഎൽഎക്കുള്ള ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനാണ് കണക്കുകൾ നിയമസഭയിൽ വെളിപ്പെടുത്തിയത്. 2022ൽ ആറ് അധ്യാപകർ പോക്സോ കേസുകളിൽ ഉൾപ്പെട്ടിരുന്നു. സ്കൂളുകളിലെ മറ്റു ജീവനക്കാരും പോക്സോ കേസുകളിൽ പ്രതികളാണ്. മലപ്പുറത്ത് അധ്യാപകനെതിരെ 9 പോക്സോ കേസുകളുള്ളതായി പൊലീസ് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഒരു കുട്ടിയാണ് ആദ്യം പരാതി നൽകുന്നത്. അതിന് പിറകെയാണ് മറ്റുള്ളവരും പരാതിയുമായി രം​ഗത്തെത്തുന്നത്. നിലവിൽ 9 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വളരെ വേ​ഗത്തിലാണ് കേസിന്റെ അന്വേഷണം നീങ്ങുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. 

വാളയാർ കേസ്; കൊലപാതകമാണെന്നതിന് ശാസ്ത്രീയ തെളിവുകൾ അന്വേഷണ സംഘം പരിഗണിച്ചില്ലെന്ന് പെൺകുട്ടികളുടെ അമ്മ

കുട്ടികൾക്ക് ബോധവത്കരണം നൽകുന്നതോടെ ഇത്തരത്തിലുള്ള കേസുകൾ പുറത്തറിയുന്നുണ്ടെന്നും എന്നാൽ വെല്ലുവിളികൾ നിലനിൽക്കുകയാണെന്നും സ്കൂൾ അധികൃതർ പറയുന്നു. വനിതാ-ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നിരവധി ബോധവത്കരണ പരിപാടികളാണ് സർക്കാർ സംഘടിപ്പിക്കുന്നത്. 

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛന് 20 വർഷം തടവ്, അരലക്ഷം രൂപ പിഴ

അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവന്ന മറ്റൊരു വാ‍ർത്ത 10​ വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാൻ ശ്രമിച്ച കേ​സി​ൽ പ്ര​തി​യെ അ​ഞ്ച് ​വ​ർ​ഷം ക​ഠി​ന ത​ട​വിന് ശിക്ഷിച്ചു എന്നതാണ്. പ്രതിക്ക് 10,000 രൂ​പ പി​ഴ​യും ചുമത്തിയിട്ടുണ്ട്. അ​യി​രൂ​ർ സ്വ​ദേ​ശി ബൈ​ജു (41) വി​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം അതി​വേ​ഗ സ്പെ​ഷ്യ​ൽ കോ​ട​തി ജ​ഡ്ജി ആ​ജ് സു​ദ​ർ​ശ​ൻ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ പ്രതി മൂ​ന്നു മാ​സം അ​ധി​ക തടവ് കൂടി അ​നു​ഭ​വി​ക്ക​ണം എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ ഉദ്ഘാടന സമ്മേളനം, അവൾക്കൊപ്പമാണ് കേരളം എന്ന് സജി ചെറിയാന്‍
ഭർത്താവും മക്കളും മൊഴി മാറ്റി; കൊല്ലത്ത് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് രക്ഷ; കോടതി വെറുതെ വിട്ടു