ജയിലിലുള്ള ഭർത്താവിന് എത്തിച്ചു കൊടുക്കാനെന്ന് അശ്വതിയുടെ മൊഴി, ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ ഹോംനഴ്സിൽ നിന്ന് പിടികൂടിയത് 56 ഗ്രാം ഹാഷിഷ് ഓയില്‍

Published : Jul 30, 2026, 10:20 PM IST
hashish

Synopsis

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രം പ്രസവവാര്‍ഡിലെ രോഗിക്ക് കൂട്ടിരിപ്പിനായെത്തിയ ഹോം നഴ്സ് കാസര്‍കോട് സ്വദേശിയായ അശ്വതിയില്‍ നിന്നാണ് രണ്ട് കുപ്പികളിലായി സൂക്ഷിച്ച ഹാഷിഷ് ഓയില്‍ പിടികൂടിയത്.

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗിക്ക് കൂട്ടിരിപ്പിനെത്തിയ ഹോം നഴ്സായ യുവതിയില്‍ നിന്നും 56 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. കാസര്‍കോട് സ്വദേശി അശ്വതിയാണ് പിടിയിലായത്. ജയിലിലുള്ള ഭര്‍ത്താവിന് എത്തിച്ചു കൊടുക്കാന്‍ കൈവശം വെച്ചതാണെന്നാണ് യുവതിയുടെ മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രം പ്രസവവാര്‍ഡിലെ രോഗിക്ക് കൂട്ടിരിപ്പിനായെത്തിയ ഹോം നഴ്സ് കാസര്‍കോട് സ്വദേശിയായ അശ്വതിയില്‍ നിന്നാണ് രണ്ട് കുപ്പികളിലായി സൂക്ഷിച്ച ഹാഷിഷ് ഓയില്‍ പിടികൂടിയത്.

യുവതിയുടെ പെരുമാറ്റത്തില്‍ വാര്‍ഡിലുള്ളവര്‍ക്ക് അസ്വാഭാവികത തോന്നുകയായിരുന്നു. തുടര്‍ന്ന് വിവരം ആശുപത്രി ജീവനക്കാരെയും മെഡിക്കല്‍ കോളേജ് പൊലീസിനെയും അറിയിക്കുകയായിരുന്നു. പൊലീസ് വിശദമായി പരിശോധിച്ചപ്പോള്‍ രണ്ട് കുപ്പികളിലായി 56.59 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടുകയായിരുന്നു. ഒരു കുപ്പിയില്‍ 29 ഗ്രാമും രണ്ടാമത്തെ കുപ്പിയില്‍ 27 ഗ്രാമും ഹാഷിഷ് ഓയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് എത്തിച്ചു നല്‍കാന്‍ കൈവശം വെച്ചതാണെന്നാണ് യുവതി മൊഴി നല്‍കിയത്.

ഇവരുടെ ഭര്‍ത്താവ് കോഴിക്കോട് ജയിലില്‍ കഴിയുന്നുണ്ട്. ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് പരിശോധയ്ക്കായി എത്തിക്കുന്ന തടവുകാര്‍ വഴി ലഹരിമരുന്ന് ഭര്‍ത്താവിന് എത്തിക്കാനായിരുന്നു പദ്ധതിയെന്നാണ് സൂചന. ജയിലിലേക്ക് ലഹരിമരുന്ന് എത്തിക്കാന്‍ ആരെങ്കിലും സഹായിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. യുവതിയുടെ പേരില്‍ മറ്റ് കേസുകളൊന്നുമില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അതിശക്ത മഴ, ജാ​ഗ്രതനിർദേശം; 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ സമ്പൂർണ അവധി, കോഴിക്കോട് രണ്ട് താലൂക്കുകളിലും
തെരുവുനായ ആക്രമണം: പരാതി ലഭിച്ചില്ലെന്ന് പറഞ്ഞ് ഒഴിയാനാകില്ല, നഷ്ടപരിഹാരം നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി