കരിപ്പൂരിൽ 58 ലക്ഷം രൂപയുടെ സ്വർണവും കാഞ്ഞങ്ങാട് 67 ലക്ഷം കുഴൽപ്പണവും പിടികൂടി

Published : Apr 14, 2023, 10:42 AM IST
കരിപ്പൂരിൽ 58 ലക്ഷം രൂപയുടെ സ്വർണവും കാഞ്ഞങ്ങാട് 67 ലക്ഷം കുഴൽപ്പണവും പിടികൂടി

Synopsis

വിമാനത്താവളത്തിലെ പരിശോധന മറികടന്ന് പുറത്തെത്തിയ ശേഷമാണ് പൊലീസിന്റെ പരിശോധനയിൽ സ്വർണം പിടികൂടിയത്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 58   ലക്ഷം രൂപയുടെ   സ്വർണം പോലീസ് പിടികൂടി. ഷാര്‍ജയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശി ഉദയ് പ്രകാശ് (30)  ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. 957.2  ഗ്രാം സ്വര്‍ണ്ണവുമായി വന്ന ഇയാൾ വിമാനത്താവളത്തിലെ പരിശോധന മറികടന്ന് പുറത്തെത്തി. എന്നാൽ വിമാനത്താവളത്തിന് പുറത്ത് വെച്ച് പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാവുകയായിരുന്നു. അതേസമയം കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് കല്ലൂരാവിയിൽ കുഴൽപ്പണം പിടികൂടി. സ്കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന 67 ലക്ഷം രൂപയാണ് പൊലീസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് പുഞ്ചാവി സ്വദേശി ഹാരിസിനെ പൊലീസ് അറസ്‌റ്റ്‌ ചെയ്തിട്ടുണ്ട്. 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം