തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ 58 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്ത തൂണേരി ഗ്രാമപഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക് പ്രഖ്യാപിച്ചു. തൂണേരിയില്‍ രണ്ട് പേരിൽ നിന്നാണ് 53 പേർക്ക് രോഗബാധയുണ്ടായത്. ഒരു സ്ത്രീക്കും പുരുഷനുമാണ് രോഗമുണ്ടായത്. ഇവരുമായി സമ്പർക്കം പുലർത്തിയവരെയാണ് ആന്‍റിജൻ ടെസ്റ്റിന് വിധേയരാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ 209 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. 21 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി.
ജൂലൈ 11 ന് തൂണേരി പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജൂലൈ 13 ന് തൂണേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയില്‍ 52, 66, 28, 49, 40, 24, 41, 62, 32, 35, 22 വയസുള്ള തൂണേരി സ്വദേശിനികള്‍ക്കും 27, 50, 40, 60, 40, 36, 67, 71, 60, 19, 43, 33, 48, 37, 50, 19, 49, 18, 43, 49, 56, 63, 50, 65, 70 വയസുള്ള തൂണേരി സ്വദേശികള്‍ക്കും, തൂണേരി സ്വദേശികളായ നാല് വയസുള്ള പെണ്‍കുട്ടി, നാല് മാസം പ്രായമുള്ള ആണ്‍കുട്ടി, 6, 16 വയസുള്ള ആണ്‍കുട്ടികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. നാദാപുരം സ്വദേശികളായ 48, 18, 42,വയസ്സുള്ള പുരുഷന്‍മാര്‍, 40 വയസുള്ള നാദാപുരം സ്വദേശിനി,14 വയസ്സുള്ള ആണ്‍കുട്ടി നാദാപുരം സ്വദേശി, 21 വയസ്സുള്ള ചെക്യാട് സ്വദേശി, 47 വയസ്സുള്ള ചോറോട് സ്വദേശിനി എന്നിവര്‍ക്കും പ്രത്യേക ആന്റിജന്‍ പരിശോധനയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇവരെ എന്‍ഐടി എഫ്എല്‍ടിസിയിലേയ്ക്ക് മാറ്റി.
രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍:
ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍
ജില്ലയില്‍ സമ്പര്‍ക്ക കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ദുരന്തനിവാരണസമിതി യോഗം തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പ്രവണത ആളുകളില്‍ കണ്ടുവരുന്നുണ്ട്. ഇത് ഒരിക്കലും അനുവദിക്കാന്‍ കഴിയില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജാഗ്രതയോടെ മുന്നോട്ടു പോയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കളക്ടര്‍ പറഞ്ഞു.
ആളുകള്‍ കൂട്ടമായി നില്‍ക്കുന്നതും മാസ്‌ക് കൃത്യമായി ഉപയോഗിക്കാതിരിക്കുന്നതും വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ കണ്‍ട്രോള്‍ റൂമുകളുണ്ട്. പുറത്ത് നിന്ന് വരുന്ന ആളുകളെയെല്ലാം നിരീക്ഷണത്തിലാക്കും. വിവാഹം ചടങ്ങുകളില്‍ 50ല്‍ കൂടുതല്‍ പേരെ അനുവദിക്കില്ല. മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 ആളുകള്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം ചടങ്ങുകള്‍ നടത്തേണ്ടത്. പ്രാര്‍ഥനാ കേന്ദ്രങ്ങളില്‍ സാമൂഹിക അകലം ഉറപ്പ് വരുത്തണം. യാത്രാ പശ്ചാത്തലമുള്ളവരോ നിരീക്ഷണത്തില്‍ കഴിഞ്ഞവരോ പൊതുജനസമ്പര്‍ക്കം ഇല്ലാതെ കഴിയണം. ഗ്രാമീണ വിനോദ സഞ്ചാരമേഖലകളില്‍ അയല്‍ ജില്ലകളില്‍ നിന്നടക്കം ആളുകള്‍ വരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അവിടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam