കോഴിക്കോട് നഗരമധ്യത്തിൽ നട്ടുച്ചയ്ക്ക് 60കാരനെ കൊലപ്പെടുത്തി

By Web TeamFirst Published Apr 20, 2019, 5:35 PM IST
Highlights

ജയിലിൽ പോകാനാണ് താൻ വയോധികനെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

കോഴിക്കോട്: സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് സമീപം വയോധികനെ വെട്ടിക്കൊന്നു. ഇന്നുച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. തെരുവിൽ താമസിക്കുന്ന 60 വയസോളം പ്രായമുള്ള വയോധികനെയാണ് 38 കാരനായ യുവാവ് വെട്ടിക്കൊന്നത്.

കോഴിക്കോട് ജില്ലയിലെ വളയം സ്വദേശി കെ.കെ. നിവാസില്‍ പ്രേമാനന്ദന്റെ മകന്‍ പ്രബിന്‍ ദാസ് (38) വെട്ടി കൊലപ്പെടുത്തിയത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വയോധികനെ അശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം പ്രബിൻദാസിന് മാനസിക വൈകല്യം ഉള്ളതായാണ് പൊലീസിന്റെ സംശയം. ജയിലിൽ പോകാനാണ് താൻ വയോധികനെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

click me!