കവലകൾ തോറും കോളാമ്പിയുമായി 61കാരന്റെ വ്യത്യസ്തമായ ഇലക്ഷൻ പ്രചാരണം

Published : Mar 29, 2026, 09:31 PM IST
Mukkam

Synopsis

മുക്കത്ത് ലിന്റോ ജോസഫിന് വേണ്ടി കാരശ്ശേരി സ്വദേശിയായ 61കാരൻ അബൂബക്കർ കോട്ടകുത്ത് വ്യത്യസ്തമായ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. ഈ പ്രചാരണം കാഴ്ചക്കാർക്കും കൗതുകമാകുന്നു.

മുക്കത്ത് ലിന്റോ ജോസഫിന് വേണ്ടി വ്യസ്തസ്ഥ ഇലക്ഷൻ പ്രചരണവുമായി കാരശ്ശേരി സ്വദേശി അബൂബക്കർ കോട്ടകുത്ത് എന്ന 61 കാരൻ. പണ്ടത്തെ കാലത്തെ ഇലക്ഷൻ പ്രചാരണങ്ങൾക്ക് ഉപയോഗിച്ചിരുന്ന കോളാമ്പിയിൽ സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞാണ് ഓരോ കവല തോറും അബൂബക്കർ നടക്കുന്നത്. ഒരു ദിവസം ഏതാണ്ട് ഒരു പഞ്ചായത്തിന്റെ മുഖ്യ ഭാഗവും നടന്നു തീർക്കുമെന്നാണ് അബൂബക്കർ പറയുന്നത്. 

കടുത്ത ചൂട് ആയതിനാൽ തന്റെ പണി കഴിഞ്ഞുള്ള വൈകുന്നേരം സമയങ്ങളിലാണ് ഇത്തരത്തിൽ അബൂക്കക്കർ കോളാമ്പിയുമായി ഇറങ്ങുന്നത്. കാണുന്നവർക്കും ഇതൊരു കൗതുക കാഴ്ചയാണ്. താനും തന്റെ കുടുംബവും ഇടതുപക്ഷ അനുഭാവികളാണെന്നും ആരോടും ഒരു ചില്ലിക്കാശ് പോലും വാങ്ങാതെയാണ് ഇത്തരത്തിൽ പ്രചാരണം നടത്തുന്നത് എന്നും അബൂബക്കർ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഐപിഎൽ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇൻസ്റ്റാഗ്രാമിൽ', പണം പോകുന്ന വഴി കാണില്ല, തട്ടിപ്പു സംഘങ്ങൾ സജീവം
അപു ജോൺ ജോസഫിന്റെ പ്രചരണ ബോർഡുകൾ നശിപ്പിച്ചെന്ന ആരോപണം, യുഡിഎഫ് രാഷ്ട്രീയ നാടകമെന്ന് സിപിഎം