ഗോവയിൽ ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്: മൂന്ന് മലയാളികൾ അടക്കം ഏഴുപേർ പിടിയിൽ 

Published : Feb 20, 2023, 11:02 AM IST
 ഗോവയിൽ ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്: മൂന്ന് മലയാളികൾ അടക്കം ഏഴുപേർ പിടിയിൽ 

Synopsis

മൂന്നു മലയാളികൾ അടക്കം ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പനാജി : ഗോവയിൽ ലഹരി പാർട്ടിക്കിടെ പൊലീസ് പരിശോധന. മൂന്നു മലയാളികൾ അടക്കം ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലയാളികളായ ദിൽഷാദ് (27), അജിൻ ജോയ് (20), നിധിൻ എൻഎസ് (32)  എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ള മലയാളികൾ. സംഭവ സ്ഥലത്ത് വെച്ച് മെഷീൻ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മൂവരും ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു. ഇവരുടെ രക്തസാമ്പുകൾ ശേഖരിച്ച് പൊലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലം വന്നശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുളളവരാണ് പിടിയിലായ മറ്റ് നാല് പേർ.   

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം