483 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗം; 35 ഉറവിടമറിയാത്ത കേസുകൾ, 43 ആരോഗ്യപ്രവർത്തകർക്കും കൊവിഡ്

Published : Jul 27, 2020, 06:12 PM ISTUpdated : Jul 27, 2020, 06:23 PM IST
483 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗം; 35 ഉറവിടമറിയാത്ത കേസുകൾ, 43 ആരോഗ്യപ്രവർത്തകർക്കും കൊവിഡ്

Synopsis

ഇന്ന് രോഗം സ്ഥിരീകരിച്ച 702 പേരിൽ 483 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. വിദേശത്ത് നിന്നും വന്ന  75 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 91 പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പുതിയ കേസുകളുടെ എണ്ണത്തേക്കാൾ കൂടുതൽ രോഗികൾ രോഗമുക്തി നേടി. ഇന്ന് 702 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 745 പേരാണ് രോഗമുക്തി നേടിയത്. 

ഇന്ന് രോഗം സ്ഥിരീകരിച്ച 702 പേരിൽ 483 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. വിദേശത്ത് നിന്നും വന്ന  75 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 91 പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 43 ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് രോഗമുണ്ടായത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റു നഴ്സിംഗ് ആശുപത്രി ജീവനക്കാർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് നിലവിലുള്ള പല ക്ലസ്റ്ററുകളിലും രോഗവ്യാപനം ശക്തമായി തുടരുകയാണെന്നും ഇതു ഗുരുതരമായ സ്ഥിതി വിശേഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി സി നിയമനത്തിലെ സമവായം; ഗവർണർക്ക് വഴങ്ങിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഎമ്മില്‍ അതൃപ്തി ശക്തം, രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് അഭിപ്രായം
വീഡിയോ ഷെയർ ചെയ്ത 27 അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞു, ലിങ്കുകളും കണ്ടെത്തി, അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിനെതിരെ കേസ്