
തിരുവനന്തപുരം: സംസ്ഥാനത്ത് ഇറ്റലിയില്‍ നിന്നടക്കമുള്ള എട്ട് കൊവിഡ് 19 രോഗികളെ ചികിത്സിച്ച് ഭേദപ്പെടുത്തി തിരിച്ചയച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 83, 76 വയസ്സുള്ളവര്‍ വരെ ഉള്‍പ്പെടുന്നു. ചിലരുടെ രോഗം ഗുരുതരമായിരുന്നു. ഏഴ് പേരെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് ചികിത്സ നല്‍കിയത്. അസുഖം ഭേദപ്പെട്ട് അവരുടെ നാട്ടിലെത്തിയ എല്ലാവരും കേരളത്തിനെയും സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തെയും അഭിനന്ദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam