കണ്ണൂരിൽ ഉ​ഗ്രശേഷിയുള്ള 8 നാടൻബോംബുകൾ കണ്ടെത്തി; കലുങ്കിനടിയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ

Published : May 22, 2023, 06:54 AM IST
കണ്ണൂരിൽ ഉ​ഗ്രശേഷിയുള്ള 8 നാടൻബോംബുകൾ കണ്ടെത്തി; കലുങ്കിനടിയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ

Synopsis

ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച് നിലയിലായിരുന്നു ബോംബുകൾ. 

കണ്ണൂർ: കണ്ണൂർ കണ്ണവത്ത് പൊലീസ് പരിശോധനയിൽ ഉ​ഗ്രശേഷിയുള്ള എട്ട് നാടൻ ബോംബുകൾ കണ്ടെത്തി. ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച് നിലയിലായിരുന്നു ബോംബുകൾ. കണ്ണവം തൊടീക്കളം കിഴവക്കൽ ഭാ​ഗത്ത് നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ജില്ലയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാ​ഗമായിട്ടാണ് പൊലീസ് കർശന പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. പൊലീസ് ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിർവീര്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പരിശോധന കർശനമാക്കിയിട്ടുണ്ട്. എന്നാൽ ആരാണ് ബോംബ് ഇവിടെ സൂക്ഷിച്ചതെന്നുള്ള കാര്യം വ്യക്തമല്ല. കൂടുതലായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

PREV
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ