ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ട് മുങ്ങി, എട്ട് പേരെ കാണാതായതായി സൂചന

Published : May 15, 2021, 05:38 PM IST
ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ട് മുങ്ങി, എട്ട് പേരെ കാണാതായതായി സൂചന

Synopsis

തമിഴ്നാട്ടിലെ നാ​ഗപ്പട്ടണം സ്വദേശികളും ഒഡീഷ സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് അറിയുന്നത്. 

കവരത്തി: ടൗട്ടെ ചുഴലിക്കാറ്റിൽ ലക്ഷദ്വീപിന് സമീപം മത്സ്യബന്ധനബോട്ട് മുങ്ങിയതായി വിവരം. തമിഴ്നാട്ടിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മുരു​ഗൻ തുണൈ എന്ന് പേരുള്ള മത്സ്യബന്ധന ബോട്ടാണ് ശക്തമായ കാറ്റിലും തിരയിലും മുങ്ങിയത് എന്നാണ് വിവരം. അപകടം നടക്കുമ്പോൾ ബോട്ടിൽ എട്ട് പേർ ഉണ്ടായിരുന്നുവെന്നാണ് സൂചന. 

തമിഴ്നാട്ടിലെ നാ​ഗപ്പട്ടണം സ്വദേശികളും ഒഡീഷ സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് അറിയുന്നത്. അപകടവിവരം അറിഞ്ഞതിനെ തുടർന്ന് കോസ്റ്റ് ​ഗാ‍ർഡ് സംഭവസ്ഥലത്ത് തെരച്ചിൽ നടത്തുന്നുണ്ട്. ബോട്ടിലുണ്ടായിരുന്നവരെക്കുറിച്ച് വിവരങ്ങളൊന്നും നിലവിൽ ഇല്ലെന്നാണ് സൂചന. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിലമ്പൂർ മുത്തപ്പൻകുന്നിൽ വനഭൂമിയിൽ നിന്ന് വിലയേറിയ മരങ്ങൾ വെട്ടിക്കടത്തി, പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്, ആന്‍റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകാൻ പൊലീസ്; ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെടും