ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് 87 പന്നികൾ നഷ്ടമായി; കർഷകന് 8 ലക്ഷം രൂപയുടെ ധനസഹായം കൈമാറി മന്ത്രി

Published : Sep 26, 2025, 09:04 PM IST
African swine fever

Synopsis

ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് 87 പന്നികളെ നഷ്ടപ്പെട്ട കടങ്ങോട് സ്വദേശിയായ കർഷകൻ മനേഷിന് മൃഗസംരക്ഷണ വകുപ്പ് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. മന്ത്രി ജെ. ചിഞ്ചു റാണി നഷ്ടപരിഹാരത്തുക കൈമാറിയത്.

തിരുവനന്തപുരം: ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് പന്നികളെ നഷ്ടപ്പെട്ട കർഷകന് കൈത്താങ്ങായി മൃഗസംരക്ഷണ വകുപ്പ്. കടങ്ങോട് പഞ്ചായത്തിലെ പന്നി കർഷകനായ മനേഷിനാണ് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നഷ്ടപരിഹാരത്തുക കൈമാറിയത്.

ആഫ്രിക്കൻ പന്നിപ്പനി മൂലം 87 പന്നികളാണ് മനേഷിന് നഷ്ടമായത്. ഇതിനുള്ള നഷ്ടപരിഹാരമായി ദുരന്ത നിവാരണ ഫണ്ടിൽ നിന്നും എട്ട് ലക്ഷം രൂപയാണ് കർഷകന് നൽകിയത്. നിലവിൽ ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സർക്കാർ ധനസഹായം അനുവദിക്കുന്നത് ഈ മേഖലയിലെ മറ്റുള്ള കർഷകർക്കും വലിയ ആശ്വാസമാവുകയാണ്.

വെള്ളാങ്ങല്ലൂർ പി സി കെ ഓഡിറ്റോറിയത്തിൽ നടന്ന ക്ഷീര സംഗമം പൊതു സമ്മേളന വേദിയിൽ വെച്ചാണ് മന്ത്രി ധനസഹായം വിതരണം ചെയ്തത്. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. ജിതേന്ദ്ര കുമാർ, അസിസ്റ്റന്റ് പ്രൊജക്റ്റ്‌ ഓഫീസർ ഡോ. സുബിൻ, ഡോ. അമൃത, ലൈവ്സ്റ്റോക് ഇൻസ്‌പെക്ടർ ശ്രീ റെജിൻ ജെയിംസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വെള്ളാപ്പള്ളിയെ തള്ളി ഡിവൈഎഫ്ഐ, 'പരാമർശങ്ങൾ ശ്രീ നാരായണ ധർമ്മത്തിന് വിരുദ്ധം'
വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ പരാതി