ഏഴര മണിക്കൂറിൽ 893 കുത്തിവയ്പ് ; നെ​ഗറ്റീവായി കാണണ്ടെന്ന് ആരോ​ഗ്യമന്ത്രി

By Web TeamFirst Published Aug 31, 2021, 2:46 PM IST
Highlights

ഏഴര മണിക്കൂറിനിടെ 893 പേര്‍ക്ക് വാക്സീൻ നൽകിയ സംഭവം ആരോപണങ്ങൾക്കും ഇടയാക്കിയിരുന്നു. ജീവനക്കാരുടെ കുറവ് കൊണ്ടാണ് ഉള്ള ജീവനക്കാർക്ക് ഇങ്ങനെ പണി എടുക്കേണ്ടി വരുന്നതെന്നും ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നും ആരോ​ഗ്യ രം​ഗത്തെ വിദ​ഗ്ധർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി പുഷ്പലതയെ നേരിൽ കണ്ട് അഭിനന്ദിച്ചിരുന്നു

കൊച്ചി: ചെങ്ങന്നൂർ ജില്ല ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ പുഷ്പലത ഏഴര മണിക്കൂറിനിടെ 893 പേര്‍ക്കാണ് വാക്സീൻ
നൽകിയത് നെഗറ്റീവായി കാണരുതെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യപ്രവ൪ത്തക൪ക്കുള്ള അംഗീകാരം ആണതെന്നും മന്ത്രി പറഞ്ഞു. 

ഏഴര മണിക്കൂറിനിടെ 893 പേര്‍ക്ക് വാക്സീൻ നൽകിയ സംഭവം ആരോപണങ്ങൾക്കും ഇടയാക്കിയിരുന്നു. ജീവനക്കാരുടെ കുറവ് കൊണ്ടാണ് ഉള്ള ജീവനക്കാർക്ക് ഇങ്ങനെ പണി എടുക്കേണ്ടി വരുന്നതെന്നും ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നും ആരോ​ഗ്യ രം​ഗത്തെ വിദ​ഗ്ധർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി പുഷ്പലതയെ നേരിൽ കണ്ട് അഭിനന്ദിച്ചിരുന്നു. അതേസമയം ജോലിയോടുള്ള ആത്മാർഥത കൊണ്ടാണ് ഏഴര മണിക്കൂറിൽ ഇത്രകയധികം കുത്തിവയ്പുകൾ നൽകാനായതെന്നും ടീം വർക്കാണ് ഇതിനു പിന്നിലെന്നും പുഷ്പലത പ്രതികരിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!