തിരുവനന്തപുരത്ത് സിഎസ്ഐ മുൻ ബിഷപ്പിന്റെ ഭാര്യയുടെ പത്രിക തള്ളി; മുന്നണികൾക്ക് ആശ്വാസം, ഇനി 13 സ്ഥാനാര്‍ത്ഥികൾ

Published : Apr 05, 2024, 01:27 PM IST
തിരുവനന്തപുരത്ത് സിഎസ്ഐ മുൻ ബിഷപ്പിന്റെ ഭാര്യയുടെ പത്രിക തള്ളി; മുന്നണികൾക്ക് ആശ്വാസം, ഇനി 13 സ്ഥാനാര്‍ത്ഥികൾ

Synopsis

സഭാ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ഷേര്‍ളി ജോണിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും അതിന് പിന്നിൽ ബിജെപിയാണെന്നും ഇന്നലെ ഇടത് - വലത് മുന്നണികൾ ആരോപിച്ചിരുന്നു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കാൻ സിഎസ്ഐ മുന്‍ ബിഷപ്പ് ധര്‍മരാജ റസാലത്തിന്‍റെ ഭാര്യ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളി. മതിയായ വിവരങ്ങൾ ഇല്ലാത്തതിന്റെ പേരിലാണ് ഷെര്‍ളി ജോണിന്റെ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളിയത്. തിരുവനന്തപുരം മണ്ഡലത്തിൽ 9 പേരുടെ പത്രികകളാണ് ഇന്നത്തെ സൂക്ഷ്മ പരിശോധനയിൽ തള്ളിത്. ആകെ 22 പേരായിരുന്നു പത്രിക നൽകിയത്. ഇതോടെ മണ്ഡലത്തിൽ 13 സ്ഥാനാർഥികൾ മാത്രമായി. സഭാ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ഷേര്‍ളി ജോണിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും അതിന് പിന്നിൽ ബിജെപിയാണെന്നും ഇന്നലെ ഇടത് - വലത് മുന്നണികൾ ആരോപിച്ചിരുന്നു. ഇഡി അന്വേഷണം നേരിടുന്നയാളാണ് മുൻ ബിഷപ്പ് ധര്‍മ്മരാജ് റസാലം. സിഎസ്ഐ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയം എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഷേര്‍ലി ജോണിനെ മത്സരിപ്പിക്കുന്നതെന്നാണ് സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച് ഉയര്‍ന്ന വാദം. എന്നാൽ പത്രിക തള്ളപ്പെട്ടതോടെ സഭ വോട്ടുകൾ പ്രതീക്ഷിക്കുന്ന ഇടതുമുന്നണിക്കും വലതുമുന്നണിക്കും ആശ്വാസമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

വീരസവർക്കർ പുരസ്കാരം തരൂരിന്; കോൺ​ഗ്രസ് നിലപാട് കടുപ്പിച്ചതോടെ ഏറ്റുവാങ്ങില്ലെന്ന് പ്രതികരണം, മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക്
'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ