രാത്രി പാലുകൊടുത്ത് ഉറങ്ങി, രാവിലെ കുഞ്ഞിന് അനക്കമില്ല; മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് ജീവന്‍ നഷ്ടമായി

Published : Oct 01, 2025, 12:14 PM IST
Baby Girl Died - Thrissur

Synopsis

മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. കുന്നംകുളം താഴ്‌വാരത്ത് ആണ് സംഭവം

തൃശ്ശൂര്‍: മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. കുന്നംകുളം താഴ്‌വാരത്ത് ആണ് സംഭവം. അഭിഷേക് അഞ്ജലി ദമ്പതികളുടെ 90 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരണപ്പെട്ടത്. പാൽ തൊണ്ടയിൽ കുരുങ്ങിയാണ് മരണപ്പെട്ടതെന്ന് നിഗമനം. ഇന്നലെ രാത്രി അമ്മ കുഞ്ഞിനെ അടുത്തി കിടത്തി പാല് കൊടുത്തിരുന്നു. അതിന് ശേഷം ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റപ്പോൾ കുഞ്ഞിന് അനക്കമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചിൻ ക്യാൻസര്‍ റിസര്‍ച്ച് സെന്‍റര്‍ നാടിന് സമര്‍പ്പിച്ചു; മധ്യകേരളത്തിലെ മികച്ച ക്യാൻസര്‍ ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി
വംശഹത്യാ ആഹ്വാനം നടത്തുന്ന ഒരാൾ എങ്ങനെ ഒരു സംസ്ഥാനത്തെ നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; വിമർശനം അസം മുഖ്യമന്ത്രിക്കെതിരെ