പാലക്കാട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ 90കാരന് തടവുശിക്ഷയും അര ലക്ഷം രൂപ പിഴയും

Published : Aug 31, 2022, 05:07 PM ISTUpdated : Aug 31, 2022, 05:14 PM IST
പാലക്കാട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ  90കാരന് തടവുശിക്ഷയും അര ലക്ഷം രൂപ പിഴയും

Synopsis

കരിമ്പ, ചിറയിൽ വീട്ടിൽ കോര കുര്യനെ (90) ആണ് 3 വർഷം കഠിന തടവിന് ശിക്ഷിച്ചത്. അരലക്ഷം രൂപ പിഴയും ഒടുക്കണം

പാലക്കാട്: പാലക്കാട് കല്ലടിക്കോട് പതിനഞ്ചു വയസ്സുകാരിയെ പീഡ‍ിപ്പിച്ച കേസിൽ പ്രതിക്ക് തടവു ശിക്ഷ. കരിമ്പ, ചിറയിൽ വീട്ടിൽ കോര കുര്യനെ (90) ആണ് 3 വർഷം കഠിന തടവിന് ശിക്ഷിച്ചത്. അരലക്ഷം രൂപ പിഴയും ഒടുക്കണം. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സതീഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്. കേസിൽ 9 സാക്ഷികളെ വിസ്തരിച്ചു. 8 രേഖകൾ ഹാജരാക്കി. പ്രോസീക്യൂഷന് വേണ്ടി നിഷ വിജയകുമാർ ഹാജരായി.

അഞ്ച് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; പ്രതിക്ക് 25 വർഷം കഠിന തടവ്

അസം സ്വദേശിയായ  അഞ്ച് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയെ 25 വർഷം കഠിന തടവിന് ശിക്ഷിച്ചു. ചെറിയതുറ ഫിഷർമാൻ കോളനി, പുതുവൽ പുത്തൻവീട്ടിൽ മുത്തപ്പനെ (35) ആണ് ശിക്ഷിച്ചത്. പ്രതി ഒരു ലക്ഷം രൂപ പിഴ ഒടുക്കണം. പിഴത്തുക ഇരയായ കുട്ടിക്ക് നൽകണമെന്നും തിരുവനന്തപുരം പ്രത്യേക  അതിവേഗ കോടതി വ്യക്തമാക്കി. പിഴത്തുക അടച്ചില്ലെങ്കിൽ  ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.സുദർശൻ ആണ് വിധി പ്രസ്താവിച്ചത്. 

പോക്സോ കേസിൽ മദ്രസ അധ്യാപകന് 26 വർഷം തടവ്; ശിക്ഷിച്ചത് 9 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ

ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വർഷം തടവ്. മണ്ണാർക്കാട് കോട്ടോപ്പാടം സ്വദേശി നൗഷാദ് ലത്തീഫിനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് 26 വർഷത്തെ തടവു ശിക്ഷ നൽകിയത്. തടവിന് പുറമേ, ഒന്നേ മുക്കാൽ ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്‍ജി സ‍ഞ്ജുവാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്നര വർഷം തടവ് കൂടി അനുഭവിക്കേണ്ടി വരും. പിഴത്തുക ഇരയ്ക്ക് കൈമാറാനും കോടതി നിർദേശിച്ചു.

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത