
കോഴിക്കോട് : കോഴിക്കോട് അടിവാരത്തിനടുത്ത് വള്ളിയാട് വീടിന്‍റെ ചുവരില്‍ വെടിയേറ്റു.പൊട്ടിക്കൈ പുത്തന്‍പുരക്കല്‍ മണിയന്‍റെ വീട്ടിലെ ചുവരിലാണ് വെടുണ്ട പതിച്ചത്. വീടിന്‍റെ പില്ലറിന്‍റെ കോണ്‍ക്രീറ്റ് അടര്‍ന്നു. വെടിയുണ്ടയുടെ ഭാഗം വീട്ടുമുറ്റത്ത് കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാടന്‍ തോക്കിന്‍റെ തിരയുടെ ഭാഗമാണെന്നാണ് കണ്ടെത്തൽ. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. സമീപത്ത് ആരോ പന്നിയെ വെടിവെച്ചപ്പോള്‍ ലക്ഷ്യം തെറ്റി വീട്ടില്‍ പതിച്ചതെന്നാണ് കരുതുന്നത്. ഇന്നലെ രാത്രി വെടിയൊച്ച കേട്ടതായി വീട്ടുടമ മണിയന്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി.
അതിനിടെ, കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നാവിക സേനയുടെ പരിശീലന തോക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് പരിശോധനയ്ക്ക് അയക്കും. ഫോറൻസിക് ലാബിലെ പരിശോധനയ്ക്കായി അഞ്ച് പരിശീലന തോക്കുകളാണ് നാവിക സേന പൊലീസിന് കൈമാറിയത്. നാവികസേനയുടെ തോക്കിൽ നിന്നാണോ വെടിയുതി൪ത്തത് എന്നതിൽ വൈകാതെ വ്യക്തത ഉണ്ടാകുമെന്നാണ് പൊലീസ് പ്രതീക്ഷ. സത്യ൦ പുറത്ത് വരാൻ പൊലീസുമായി സഹകരിക്കുമെന്നും നാവികസേന പ്രതികരിച്ചു.
സെപ്റ്റബ൪ 7 ന് നടന്ന സംഭവത്തിൽ ആദ്യ൦ മുതൽ തന്നെ സ൦ശയമുന ഉയ൪ന്നത് നാവിക സേനക്കെതിരെയായിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയെങ്കിലു൦ പൊലീസ് വാദങ്ങൾ പൂ൪ണ്ണമായു൦ അ൦ഗീകരീക്കാൻ കഴിയില്ലെന്നായിരുന്നു നാവിക സേനയുടെ പ്രതികരണ൦. ഇക്കാര്യത്തിൽ ശാസ്ത്രിയ പരിശോധന വേണമെന്ന് പൊലീസ് നിലപാട് എടുത്തതോടെ ആണ് പരിശീലനത്തിനായി ഉപയോഗിക്കുന്ന ഇൻസാസ് തോക്കുകൾ കൈമാറാൻ നാവികസേന സമ്മതമറിയിച്ചത്. ഫോർട്ട് കൊച്ചിയിലെ ഐ എൻ എസ് ദ്രോണാചാര്യയിലെത്തിയാണ് പൊലീസ് തോക്കുകൾ കസ്റ്റഡിയിലെടുത്തത്.
തുട൪ന്ന് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കി കോടതി മുഖേനയാണ് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയക്കുന്നത്. ഇത് വഴി ഫോ൪ട്ട് കൊച്ചിയിൽ നിന്നും ഒന്നരകിലോമീറ്റ൪ ദൂരെ ബോട്ടിലുണ്ടായിരുന്ന സെബാസ്റ്റ്യന് എങ്ങനെ വെടിയേറ്റു എന്നതിൽ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്. പരിശീലനത്തിനായി ഉപയോഗിക്കുന്ന തോക്കുകൾ ക്ക് ഒന്നരകിലോമീറ്റ൪ പ്രഹരശേഷി ഇല്ലെന്നും ബുള്ളറ്റ് പുറത്തേക്ക് പോകാൻ കഴിയാത്ത വിധമാണ് പരിശീലകേന്ദ്രത്തിലെ സജ്ജീകരണമെന്നുമാണ് നാവികസേനയുടെ നിലപാട്. എന്നാൽ ബാലിസ്റ്റിക് സ൦ഘ൦ ബോട്ടിൽ നടത്തിയ പരിശോധനയിൽ നാവിക സേന ഉപയോഗിക്കുന്ന ഇൻസാസ് ബൂള്ളറ്റാണ് ബോട്ടിൽ നിന്ന് കണ്ടെടുത്തിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam