
കൊല്ലം: കൊല്ലം പുനലൂർ കരവാളൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. മാർത്തോമാ പള്ളിയിൽ ഓശാന കഴിഞ്ഞ് റോഡിലേക്ക് ഇറങ്ങിയവരുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് അപകടം ഉണ്ടായത്. കരവാളൂർ ബഥേൽ മാർത്തോമ്മ പള്ളിക്ക് മുന്നിൽ രാവിലെ പത്തരയോടെയായിരുന്നു അപകടം. കുരിയിലംമുകൾ മുതിരവിളയിൽ ഫിലിപ്പ്, പൊയ്കമുക്കിൽ ഷൈനി, ഷൈനിയുടെ 3 വയസ്സുള്ള കുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്.
സ്ത്രീ ഓടിച്ചു വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഒരാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ട് പേരെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവര്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam