ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദനമേറ്റ സംഭവം; പരാതി പൊലീസിന് കൈമാറിയെന്ന് കളക്ടര്‍

Published : Apr 01, 2022, 04:02 PM IST
ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദനമേറ്റ സംഭവം; പരാതി പൊലീസിന് കൈമാറിയെന്ന് കളക്ടര്‍

Synopsis

ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ റിപ്പോർട്ട് പരിശോധിച്ചാണ് പൊലീസ് അന്വേഷണത്തിന് പരാതി കൈമാറിയത്. 

പാലക്കാട്: അയ്യപുരത്തെ (Ayyapuram) ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതി സെക്രട്ടറി മര്‍ദ്ദിച്ചെന്ന പരാതി ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ ഓഫീസർക്ക് കൈമാറിയതായി ജില്ലാ കളക്ടർ മൃൺമയി ജോഷി. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ റിപ്പോർട്ട് പരിശോധിച്ചാണ് പൊലീസ് അന്വേഷണത്തിന് പരാതി കൈമാറിയത്. അതിക്രമം നേരിട്ട കുട്ടികളെ മറ്റൊരു ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു.

അച്ഛനമ്മമാര്‍ ഉപേക്ഷിച്ച അഞ്ചുവയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലാണ് സംഭവം. പല തവണയായി ശിശുക്ഷേമ സെക്രട്ടറി കെ വിജയകുമാര്‍ കുഞ്ഞുങ്ങളെ മര്‍ദ്ദിച്ചെന്നാണ് പരാതി. സ്കെയില്‍ വച്ച് തല്ലിയെന്നാണ് ആയ നല്‍കിയ പരാതിയിലുള്ളത്. ആയയുടെ പരാതിയില്‍ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാര്‍ രാജിവച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോണടിച്ചതിൽ പ്രകോപിതരായി, ശശി തരൂരിന്റെ ഗൺമാന് നേരെ കയ്യേറ്റ ശ്രമം, മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്
എഫ്സിആർഎ നിയമഭേദഗതി: ക്രൈസ്തവ സഭകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് കിരൺ റിജിജു, വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളുമായി ചർച്ച നടത്തി