പ്ലാസ്റ്ററിട്ട കാലുമായി ഉദ്യോഗാര്‍ത്ഥി; ഓട്ടോറിക്ഷയിലെത്തി ഇന്‍റര്‍വ്യൂ നടത്തി പിഎസ്‍സി ബോര്‍ഡ്

By Web TeamFirst Published Mar 21, 2019, 11:23 PM IST
Highlights

ഇന്‍റര്‍വ്യൂ ബോര്‍ഡിന് മൂന്നിലെത്തി വളരെ അച്ചടക്കത്തോടെ എല്ലാ മര്യാദകളും പാലിച്ചാണ് സാധാരണ ഇന്‍റര്‍വ്യൂകള്‍ നടക്കുക. എന്നാല്‍ കാസര്‍കോട് മറിച്ചൊരു സംഭവം നടന്നു. കാലില്‍ പ്ലാസ്റ്ററിട്ടെത്തിയ ഉദ്യോഗാര്‍ത്ഥിക്ക് മുന്നിലെത്തി പിഎസ്‍സി ഇന്‍റര്‍വ്യൂ ബോര്‍ഡ് ഇന്‍റര്‍വ്യൂ നടത്തി.

കാസര്‍കോട്: ഇന്‍റര്‍വ്യൂ ബോര്‍ഡിന് മൂന്നിലെത്തി വളരെ അച്ചടക്കത്തോടെ എല്ലാ മര്യാദകളും പാലിച്ചാണ് സാധാരണ ഇന്‍റര്‍വ്യൂകള്‍ നടക്കുക. എന്നാല്‍ കാസര്‍കോട് മറിച്ചൊരു സംഭവം നടന്നു. കാലില്‍ പ്ലാസ്റ്ററിട്ടെത്തിയ ഉദ്യോഗാര്‍ത്ഥിക്ക് മുന്നിലെത്തി പിഎസ്‍സി ഇന്‍റര്‍വ്യൂ ബോര്‍ഡ് ഇന്‍റര്‍വ്യൂ നടത്തി. പിഎസ്‍സി ഓഫീസിന് മുമ്പില്‍ ഇന്നലെയാണ് സംഭവം. പരസഹായത്തോടെ എത്തിയ ഉദ്യോഗാര്‍ത്ഥി ചെറുവത്തൂര്‍ സ്വദേശി മണികണ്ഠന്‍റെ അടുത്താണ് ഇന്‍റര്‍വ്യൂ ബോര്‍ഡിലെത്തിയത്.

പുലിക്കുന്നിലെ ടൈഗര്‍ ഹില്‍സ് ബില്‍ഡിങ്ങിന്‍റെ മൂന്നാം നിലയിലുള്ള പിഎസ്‍സി ഓഫീസിന് മുകളിലായിരുന്നു ഇന്‍റര്‍വ്യൂ നടക്കേണ്ടിയിരുന്നത്. ലിഫ്റ്റ് ഇല്ലാത്തതിനാല്‍ അവിടെ കയറാന്‍ കാലില്‍ പൂര്‍ണമായും പ്ലാസ്റ്ററിട്ട നിലയിലായതിനാല്‍ സാധിക്കില്ലായിരുന്നു. മണികണ്ഠന്‍റെ നിസഹായാവസ്ഥ കൂടെ വന്നവര്‍ പിഎസ്‍സി അധികൃതരെ അറിയിക്കുകയായിക്കുകയായിരുന്നു.

ജില്ലാ പിഎസ്‍സി ഓഫീസര്‍ വിവി പ്രമോദ് ഇക്കാര്യം പിഎസ്‍സി ബോര്‍ഡ് ചെയര്‍മാന്‍ പി ശിവദാസനെ അറിയിച്ചതോടെ അദ്ദേഹം താഴേക്ക് വരാന്‍ തയ്യാറാവുകയായിരുന്നു. പിഎസ്‍സി ബോര്‍ഡ് അംഗം ഡോ. ജിനു സക്കറിയ ഉമ്മന്‍, ഡിഎംഒ എപി ദിനേശ് കുമാര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാല് പേരായിരുന്നു ഇന്‍റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്നത്. ഓട്ടോ ഡ്രൈവറെ മാറ്റി നിര്‍ത്തി രഹസ്യമായി തന്നെയായിരുന്നു ഇന്‍റര്‍വ്യൂ. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്കായിരുന്നു ഇന്‍റര്‍വ്യൂ.
 

click me!