9 മാസമായി വൈദ്യുതിയില്ല; ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ഇരുട്ടിൽ കഴിഞ്ഞ് കുടുംബം

Published : Aug 11, 2026, 07:27 AM IST
Ranikovil Estate

Synopsis

ഇടുക്കിയിലെ റാണികോവിൽ എസ്റ്റേറ്റിൽ ആറു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞുൾപ്പെടെയുള്ള കുടുംബം ഇരുട്ടിൽ കഴിയാൻ തുടങ്ങിയിട്ട് ഒൻപത് മാസം. തോട്ടമുടമ അപേക്ഷ നൽകാത്തതാണ് തൊഴിലാളി ലയത്തിലെ വൈദ്യുതി കണക്ഷൻ പുന:സ്ഥാപിക്കാൻ നൽകാൻ തടസ്സമായിരിക്കുന്നത്.

ഇടുക്കി: ഇടുക്കിയിലെ റാണികോവിൽ എസ്റ്റേറ്റിൽ ആറു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞുൾപ്പെടെയുള്ള കുടുംബം ഇരുട്ടിൽ കഴിയാൻ തുടങ്ങിയിട്ട് ഒൻപത് മാസം. തോട്ടമുടമ അപേക്ഷ നൽകാത്തതാണ് തൊഴിലാളി ലയത്തിലെ വൈദ്യുതി കണക്ഷൻ പുന:സ്ഥാപിക്കാൻ നൽകാൻ തടസ്സമായിരിക്കുന്നത്.

റാണികോവിൽ എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളികളായിരുന്നു ബാലകൃഷ്ണനും പളനിയമ്മാളും. തോട്ടം ബെഥേൽ ഗ്രൂപ്പ് ഏറ്റെടുത്തതോടെ ബാലകൃഷ്ണന് പണിയില്ലാതായി. പളനിയമ്മാൾക്ക് അനുവദിച്ച ലയത്തിലാണ് കുടുംബം കഴിയുന്നത്. നവംബറിൽ സമീപത്തെ ലയത്തിലുണ്ടായ തീപിടുത്തത്തിൽ ഇവരുടെ വീടും കത്തി നശിച്ചു. പിന്നീട് മറ്റൊരു മുറിയിലേക്ക് മാറ്റി. ഇതിനിടെ പ്രസവത്തിനായി മകൾ മഞ്ജുഷയുമെത്തി. മഴക്കാലത്ത് തക‍ർന്നു വീഴാൻ സാധ്യതയുള്ളതിനാൽ വീണ്ടും ഇവിടേക്ക് മാനേജ്മെൻ്റ് മാറ്റി. തകർന്നു കിടന്നിരുന്ന മുറികൾ പതിനായിരങ്ങൾ മുടക്കിയവർ വാസയോഗ്യമാക്കി. കുറെക്കാലം ഒഴിഞ്ഞു കിടന്നിരുന്നതിനെ തുടർന്ന് ബിൽ തുക കുടിശിക വന്നതിനാൽ കണക്ഷൻ വൈദ്യുതി വകുപ്പ് വിച്ഛേദിച്ചിരുന്നു. താമസം തുടങ്ങിയതു മുതൽ കണക്ഷൻ പുനസ്ഥാപിക്കണമെന്ന് മാനേജ്മെൻ്റിനോടും കെഎസ്ഇബിയോടും ഇവർ ആവശ്യപ്പെടുന്നുണ്ട്. നടപടിയുണ്ടാകാത്തതിനാൽ പിഞ്ചുകുഞ്ഞുമായി മാസങ്ങളായി മെഴുകുതിരി വെട്ടത്തിലാണിവർ കഴിയുന്നത്. മഴക്കാലമായതിനാൽ പേടിച്ചരണ്ടാണിവർ രാത്രി തള്ളി നീക്കുന്നത്. എസ്റ്റേറ്റ് ലയത്തിലെ കണക്ഷൻ ആയതിനാൽ കുടിശ്ശിക അടച്ച് ഉടമ അപേക്ഷ നൽകിയാലേ വൈദ്യുതി വകുപ്പിന് പുനസ്ഥാപിക്കാൻ കഴിയൂ. ഉടൻ തന്നെ ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് മാനേജ്മെൻ്റ് പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കർക്കിടകവാവ് ബലിത‍ർപ്പണം: തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം
വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകും