
ബെംഗളൂരു: ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിൽ മൂന്നംഗ കുടുംബം തീ കൊളുത്തി ആത്മഹത്യ ചെയ്തു. പാലക്കാട് സ്വദേശി കെ സന്തോഷ് കുമാറും കുടുംബവും ആണ് ആത്മഹത്യ ചെയ്തത്. സന്തോഷ്, ഭാര്യ, 17 വയസുള്ള മകളുമാണ് മരിച്ചത്. ഇവര്‍ക്ക് സാസമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങി.