
കോഴിക്കോട്: കെഎസ്‍ആർടിസിക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച ഉത്തേജന പാക്കേജ് നടപ്പാക്കാന്‍ ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് അടുത്ത മാസം തന്നെ യൂണിയനുകളുമായി ചർച്ച തുടങ്ങും. കിഫ്ബിയുടെ സഹായത്തോടെ വാങ്ങുന്ന ബസുകളുടെ നടത്തിപ്പിനായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കമ്പനി തുടങ്ങും. അടുത്ത മാസം ജനുവരി ഒന്നു മുതൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കമ്പനി തുടങ്ങും. പുതിയതായി 8 സ്ലീപ്പർ ബസുകളും 20 സെമി സ്ലീപ്പർ ബസുകളും 72 എക്സ്പ്രസു ബസുകളും വാങ്ങുമെന്നും മന്ത്രി പറഞ്ഞു. ജനുവരിയോടെ ഈ വാഹനങ്ങൾ നിരത്തിലിറങ്ങുമെന്നും മന്ത്രി പറഞ്ഞു.
ലോക്ക്ഡൗണിന് ശേഷം പൊതുഗതാഗതം സാധാരണനിലയിലെത്താത്തത് കെഎസ്ആര്‍ടിസിയെ കടുത്ത് പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ പുതിയ പാക്കേജ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം മാത്രം സര്‍ക്കാര്‍ സഹായമായ 2000 കോടി നല്‍കും. ഇതോടെ ഈ സാര്‍ക്കാരിന്‍റെ കാലത്തെ സഹായം 4160 കോടിയാകും. സര്‍ക്കാരിന് കിട്ടാനുള്ള 961 കോടിയുടെ പലിശ എഴുതിത്തള്ളും. 3194 കോടിയുടെ വായ്പ ഓഹരിയാക്കി മാറ്റും. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചിട്ടും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ അടയ്ക്കാനുള്ള 255 കോടി സര്‍ക്കാര്‍ നല്‍കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam