അരുണാചൽപ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും

Published : Oct 21, 2022, 10:52 PM ISTUpdated : Oct 22, 2022, 05:30 PM IST
അരുണാചൽപ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും

Synopsis

നാലുവർഷം മുമ്പാണ്‌ ഇലക്‌ട്രോണിക്ക്‌ ആൻഡ്‌ മെക്കാനിക്കൽ വിഭാഗം എൻജിനീയറായി അശ്വിൻ സൈന്യത്തിൽ ജോലിക്ക്‌ കയറിയത്‌. നാട്ടിൽ അവധിക്ക്‌ വന്ന അശ്വിൻ  ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്.

ദില്ലി : അരുണാചൽപ്രദേശിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. കാസർകോഡ് ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ വി അശ്വിൻ (24) ആണ്‌ അപകടത്തിൽ മരിച്ച അഞ്ച് പേരിൽ ഒരാളെന്ന് സ്ഥിരീകരിച്ചു.നാലുവർഷം മുമ്പാണ്‌ ഇലക്‌ട്രോണിക്ക്‌ ആൻഡ്‌ മെക്കാനിക്കൽ വിഭാഗം എൻജിനീയറായി അശ്വിൻ സൈന്യത്തിൽ ജോലിക്ക്‌ കയറിയത്‌. നാട്ടിൽ അവധിക്ക്‌ വന്ന അശ്വിൻ ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്. മരണ വിവരം സൈന്യത്തിലെ മുതി‍‍ര്‍ന്ന ഉദ്യോഗസ്ഥരാണ് വീട്ടിൽ അറിയിച്ചത്. 

READ MORE  അരുണാചലില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു, 3 മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഇന്ന് രാവിലെയാണ് അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണത്. അപ്പർ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് രാവിലെ ഹെലികോപ്റ്റർ തകർന്നുവീണത്. ആകെ അഞ്ച് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരിൽ നാല് പേരുടെ മൃതദേഹങ്ങൾ ആദ്യം തന്നെ പുറത്തെടുത്തു. പിന്നീട് നടത്തിയ തിരച്ചിലിൽ അഞ്ചാമത്തെ മൃതദേഹവും കണ്ടെടുത്തു. മോശം കാലാവസ്ഥയാണ് ഹെലിക്കോപ്ടർ അപകടത്തിൽ പെടാൻ കാരണമായതെന്നാണ് പ്രാഥമിക നിഗനമനം. 

READ MORE അരുണാചലിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ അശ്വിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

അരുണാചല്‍ പ്രദേശിൽഹെലികോപ്റ്റർ അപകടത്തില്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി സൈന്യം വാർത്താകുറിപ്പിലൂടെ അറിയിച്ചു. അപകടത്തിന് തൊട്ടുമുന്‍പ് എയർ ട്രാഫിക് കണ്ട്രോളിന് അപായ സന്ദേശം ലഭിച്ചിരുന്നു. ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുണ്ട് എന്ന സന്ദേശമാണ് പൈലറ്റില്‍ നിന്നും കിട്ടിയത്. ഇത് കേന്ദ്രീകരിച്ചാകും അന്വേഷണമെന്നും സൈനിക വക്താവ് അറിയിച്ചു. ഹെലികോപ്റ്റർ പറന്നുയരുമ്പോൾ കാലാവസ്ഥ അനുകൂലമായിരുന്നു. പൈലറ്റുമാർക്ക് 600 മണിക്കൂറോളം ഹെലികോപ്റ്റർ പറപ്പിച്ച് പരിചയമുണ്ടായിരുന്നതായും  സൈന്യം അറിയിച്ചു. 

READ MORE വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിന്; ശ്യാംജിത് കുറ്റം സമ്മതിച്ചു?

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ