നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ച് ഒരാൾക്ക് പരിക്ക്

Published : Mar 15, 2023, 09:17 AM ISTUpdated : Mar 15, 2023, 09:21 AM IST
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ച് ഒരാൾക്ക് പരിക്ക്

Synopsis

ലോറി നിർത്തി രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ നിയന്ത്രണം തെറ്റിയ മിനിലോറി പിന്നിൽ ഇടിക്കുകയായിരുന്നു. ദേശീയ പാതയിൽ അരൂർ കെൽട്രോൺ കവലക്ക് തെക്കുവശത്ത് കഴിഞ്ഞ ദിവസമായിരുന്നു അപകടം. 

അരൂർ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ച് ഒരാൾക്ക് പരുക്ക്. നിർത്തിയിട്ടിരുന്ന ലൈലാന്റ് ലോറി ഡ്രൈവർ ഈറോഡ് ചെട്ടി പാളയം ഗോപി (50) ക്കാണ് തലക്ക് പരിക്കേറ്റത്. ലോറി നിർത്തി രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ നിയന്ത്രണം തെറ്റിയ മിനിലോറി പിന്നിൽ ഇടിക്കുകയായിരുന്നു. ദേശീയ പാതയിൽ അരൂർ കെൽട്രോൺ കവലക്ക് തെക്കുവശത്ത് കഴിഞ്ഞ ദിവസമായിരുന്നു അപകടം. 

സ്കൂൾ വാനിൽ വന്നിറങ്ങി, അമ്മ നോക്കി നിൽക്കേ അതേ വാഹനമിടിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

ചേർത്തലയിൽ നിന്ന് ചരക്ക് ഇറക്കി കാലിക്ക് ഈറോഡിലേക്ക് പോവുകയായിരുന്നു ലോറി. തിരുവനന്തപുരത്തു നിന്ന് തിരുപ്പൂരിലേക്ക് പ്ലൈവുഡ് കയറ്റിപ്പോകുകയായിരുന്നു മിനിലോറി. മിനിലോറി ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

കോഴിക്കോട് മാവൂര്‍ കല്‍പ്പള്ളിയില്‍ ബസ് സ്കൂട്ടറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരനായ മാവൂര്‍ സ്വദേശി അര്‍ജ്ജുന്‍ സുധീറാണ് മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു അപകടം. അര്‍ജ്ജുന്‍ സുധീര്‍ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറില്‍ ഇടിച്ച ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബസ് യാത്രക്കാരായ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ പരിക്ക് ഗുരതരമാണ്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെ  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്കൂട്ടറിന് മുകളിലൂടെയാണ് ബസ് പാടത്തേക്ക് മറിഞ്ഞതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കോഴിക്കോട് നിന്ന് മാവൂരിലേക്ക് വരികയായിരുന്നു സ്വകാര്യ ബസ്. മരിച്ച അര്‍ജുന്‍ സ്കൂട്ടറില്‍ കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു. മുക്കത്ത് നിന്ന് എത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും