'താന്‍ ശശി തരൂരിന്‍റെ ഫാന്‍',തരൂര്‍ ഉപയോഗിക്കുന്ന ചില വാക്കുകളുടെ അര്‍ത്ഥത്തിന് ഡിക്ഷനറി തേടിയിട്ടുണ്ട്: ഷംസീർ

Published : Nov 21, 2022, 08:13 PM IST
'താന്‍ ശശി തരൂരിന്‍റെ ഫാന്‍',തരൂര്‍ ഉപയോഗിക്കുന്ന ചില വാക്കുകളുടെ അര്‍ത്ഥത്തിന് ഡിക്ഷനറി തേടിയിട്ടുണ്ട്: ഷംസീർ

Synopsis

വൊക്കാബുലറി ശക്തിപ്പെടുത്താന്‍  അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥം പഠിക്കാനും താന്‍ തയ്യാറായിട്ടുണ്ടെന്നും ഷംസീര്‍.

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്‍റെ കടുത്ത ആരാധാകനാണ് താനെന്ന് സ്‍പിക്കര്‍ എ എന്‍ ഷംസീര്‍. ശശി തരൂര്‍ ലോകപ്രസിദ്ധനാണെന്നും തരൂരിനെ വേദിയിലിരുത്തി ഷംസീറിന്‍റെ പ്രശംസ. പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായിരിക്കവേയാണ് തിരുവനന്തപുരം ലീലാ ഹോട്ടലില്‍ വെച്ച് തരൂരിനെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം യുഎന്‍ പ്രതിനിധിയായിരുന്നു. ശശി തരൂരിന്‍റെ ചില വാക്കുകളുടെ അര്‍ത്ഥത്തിനായി ഡിക്ഷനറി തേടുമായിരുന്നു. വൊക്കാബുലറി ശക്തിപ്പെടുത്താന്‍  അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥം പഠിക്കാനും താന്‍ തയ്യാറായിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'