ആലപ്പുഴ കണ്ണൂർ എക്സ്പ്രസിൽ യാത്രക്കാരെ പെട്രോളൊഴിച്ച് തീകൊളുത്തി, 8 പേര്‍ക്ക് പൊള്ളല്‍; 2 പേരുടെ നില ഗുരുതരം

Published : Apr 02, 2023, 10:41 PM ISTUpdated : Apr 03, 2023, 12:00 AM IST
ആലപ്പുഴ കണ്ണൂർ എക്സ്പ്രസിൽ യാത്രക്കാരെ പെട്രോളൊഴിച്ച് തീകൊളുത്തി, 8 പേര്‍ക്ക് പൊള്ളല്‍; 2 പേരുടെ നില ഗുരുതരം

Synopsis

തീകൊളുത്തിയത് കോഴിക്കോട് എലത്തൂര്‍ പാലത്തില്‍ വെച്ച്.

ആലപ്പുഴ: ഓടുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തി. ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. തീകൊളുത്തിയത് കോഴിക്കോട് എലത്തൂര്‍ പാലത്തില്‍ വെച്ചാണ്. D1 കമ്പാർട്ട്മെന്റിലാണ് തീ പടർന്നത്. സംഭവത്തില്‍ എട്ട് പേര്‍ക്ക് പൊള്ളലേറ്റു.  5 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മൂന്നുപേർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

പൊള്ളലേറ്റവരെ  ആശുപത്രിയിലേക്ക് മാറ്റി. പെട്രോളൊഴിച്ചാണ് തീ കൊളുത്തിയത്. സ്ത്രീകൾക്കാണ് ​ഗുരുതരമായ പരിക്ക്. അക്രമിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് പ്രാഥമിക വിവരം. അക്രമി ആരെന്ന് വ്യക്തമല്ല എന്ന് സിറ്റി പോലീസ് കമ്മീഷണർ. ഇയാൾക്കായി തെരച്ചിൽ തുടങ്ങി. ട്രെയിൻ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്.

 

അക്രമി ചുവന്ന ഷര്‍ട്ട് ധരിച്ച ആളാണെന്നാണ് മറ്റ് യാത്രക്കാര്‍ പറയുന്നത്. 5 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  റൂബി, അനിൽകുമാർ, അദ്വൈത്, സജിഷ, അശ്വതി എന്നിവരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവർ. ട്രെയിനിന് തീ പിടിച്ചു എന്നാണ് യാത്രക്കാര്‍ ആദ്യം കരുതിയത്. പിന്നീട് ചങ്ങല വലിച്ച് നിര്‍ത്തുകയായിരുന്നു. കോഴിക്കോട് നിന്ന് 10 കിലോമീറ്റര്‍ ദൂരം ട്രെയിന്‍ പുറപ്പെട്ട് എത്തിയതിന് ശേഷമാണ് അക്രമം നടന്നത്. 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം