
ഇടുക്കി: സമനില തെറ്റിയത് തനിക്കല്ലെന്നും സമനില തെറ്റുന്നത് ആർക്കെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പല തരത്തിലുള്ള ആവേശക്കാർ ഉണ്ടല്ലോയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം. പൊതുയോഗത്തിന് പൊതുയോഗത്തിന്റെ രീതിയുണ്ട്. പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ചോദ്യം ചോദിച്ച ആള്‍ക്ക് ഇപ്പോള്‍ കാര്യം ബോധ്യപ്പെട്ടല്ലോ? ‘വീട്ടിൽ പോയി ചോദിക്ക്’ എന്ന പ്രയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നാട് നീളെ വ്യഭിചരിക്കുന്ന ആളെ പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു എന്ന കടുത്ത പരാമര്‍ശവും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ ഉന്നയിച്ചു. ചെറ്റത്തരം പരാമര്‍ശത്തില്‍, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. താൻ പലപ്പോഴും പറയുന്ന വാക്കാണെന്നും അണ്‍പാര്‍ലമെന്‍ററി അല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പിണറായിയുടെ നാവ് മോശമെന്ന് ചിത്രീകരിക്കാൻ നോക്കേണ്ട. ഡീൽ ആരോപണം വിചിത്രമാണ് കാര്യമാണ്. നാളെ ധര്‍മടം മണ്ഡലത്തെക്കുറിച്ചും പറയുമോ? മുസ്ലിം നാമധാരി ആയതാണോ ഡീലെന്നും മുഖ്യമന്ത്രി ചോദിച്ചു.
നേമത്ത് നേരത്തെ എങ്ങിനെ ആണ് ബിജെപി ജയിച്ചത്? തൊട്ടടുത്ത മണ്ഡലത്തിൽ ഒരു കോൺഗ്രസ് നേതാവിന് ജയിക്കണം ആയിരുന്നു. അതല്ലേ കണ്ടത്? ആരാണ് സഖ്യം ഉണ്ടാക്കിയത്? തൃശ്ശൂരിൽ കോൺഗ്രസിൻ്റെ വോട്ട് എവിടെ പോയി? ഞങ്ങള്‍ ജയം പ്രതീക്ഷിച്ചിരുന്നു. ഇതെല്ലാം നാടിൻ്റെ വൃത്തികെട്ട ചരിത്രം അല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam