
തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു. 60 വയസ്സിന് മുകളിലുള്ളവരുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കമ്മീഷൻ. ചെയർപേഴ്സൺ ഉൾപ്പെടെ അഞ്ചംഗ കമ്മീഷനാണ് നിലവിൽ വന്നത്. മുൻ രാജ്യസഭാംഗം അഡ്വ കെ സോമപ്രസാദ് ആണ് കമ്മീഷൻ ചെയർപേഴ്സൺ. അമരവിള രാമകൃഷ്ണൻ, കെ എൻ കെ നമ്പൂതിരി, ഇ എം രാധ, പ്രൊഫസർ ലോപ്പസ് മാത്യു എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മീഷൻ അംഗങ്ങളുടെ നിയമന കാലാവധി മൂന്ന് വർഷമായിരിക്കും. ചെയർപേഴ്സണ് ഗവൺമെൻറ് സെക്രട്ടറിയുടെ പദവി ഉണ്ടാകും. കമ്മീഷൻ സെക്രട്ടറി, രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ എന്നീ തസ്തികകളിലും നിയമനം ഉണ്ടാകും. അർദ്ധ ജുഡീഷ്യൽ പദവിയുള്ള കമ്മീഷന്റെ പ്രവർത്തനം മറ്റ് കമ്മീഷനുകൾക്ക് സമാനമായിരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam