
പത്തനംതിട്ട: ജില്ലയിൽ ഇന്നു കൊവിഡ് സ്ഥിരീകരിച്ചത് ദില്ലിയിൽ നിന്നും വന്ന 19 വയസുള്ള പെൺകുട്ടിക്ക്. ദില്ലിയിൽ നിന്നും ട്രെയിൻ മാർഗമെത്തിയ പെൺകുട്ടിക്ക് പ്രകടമായ രോഗലക്ഷണങ്ങളില്ല. പന്തളം സ്വദേശിനിയാണ് പെൺകുട്ടി.
മാർച്ച് 17-നാണ് വിദ്യാർത്ഥിനി ട്രെയിനിൽ നാട്ടിലെത്തിയത്. അന്യസംസ്ഥാനത്ത് വന്നതിനാൽ തുടർന്ന് പെൺകുട്ടി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. അതേസമയം പെൺകുട്ടിയുടെ റൂട്ട് മാപ്പ് ഉണ്ടാക്കുന്നത് ദുഷ്കരമായിരിക്കുമെന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന സൂചന.
ദില്ലി മെട്രോയിലും, മംഗളാ എക്സ്പ്രസിലും, കെഎസ്ആർടിസി ബസിലും പെൺകുട്ടി യാത്ര ചെയ്തിട്ടുണ്ട്. നിരീക്ഷണകാലയളവിൽ യാതൊരു രോഗലക്ഷണവും ഇവർ കാണിച്ചിരുന്നില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam