വിദേശത്തേക്ക് കടക്കാന്‍ ശ്രമം; സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയില്‍

Published : Jan 23, 2022, 07:59 PM IST
വിദേശത്തേക്ക് കടക്കാന്‍ ശ്രമം; സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയില്‍

Synopsis

ഗൾഫിൽ ജോലി ചെയ്യുന്ന രാമകൃഷ്ണൻ നാട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകാൻ ശ്രമിയ്ക്കുമ്പോഴാണ് ഇമിഗ്രേഷൻ വിഭാഗം പിടികൂടിയത്. തുടർന്ന് ഇയാളെ പൊലീസിന് കൈമാറി.  

കൊച്ചി: വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ( Nedumbassery Airport ) പിടിയിലായി. ഇൻഡിഗോ വിമാനത്തിൽ ( Indigo Flight ) ഷാർജയ്ക്ക് പോകാനെത്തിയ കുന്നംകുളം സ്വദേശി രാമകൃഷ്ണനാണ് അറസ്റ്റിലായത്.

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ ഇയാൾക്കെതിരെ ഗുരുവായൂർ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന രാമകൃഷ്ണൻ നാട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകാൻ ശ്രമിയ്ക്കുമ്പോഴാണ് ഇമിഗ്രേഷൻ വിഭാഗം പിടികൂടിയത്. തുടർന്ന് ഇയാളെ പൊലീസിന് കൈമാറി.

 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ കോടതി ഉത്തരവ് ചോര്‍ന്നെന്ന ആരോപണം; അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിനെ തള്ളി എക്സിക്യൂട്ടീവ് കമ്മിറ്റി
`വൈറൽ'ആയി കള്ളൻ; മോഷണമുതൽ പോറൽ പോലും ഏൽക്കാതെ തിരികെയേൽപ്പിച്ച് മോഷ്‌ടാവ്, സംഭവം കൊല്ലത്ത്