മണിലാലിൻ്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ആവർത്തിച്ച് എ വിജയരാഘവൻ

Published : Dec 13, 2020, 07:07 PM ISTUpdated : Dec 13, 2020, 07:21 PM IST
മണിലാലിൻ്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ആവർത്തിച്ച് എ വിജയരാഘവൻ

Synopsis

ബിജെപി അക്രമം സംഘടിപ്പിച്ച് അസ്ഥിത്വം ഉറപ്പിക്കുന്നു. ബിജെപി ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളെ തിരഞ്ഞുപിടിച്ച് പാർട്ടി അംഗത്വം നൽകുന്നുവെന്നും വിജയരാഘവൻ. 

കൊല്ലം: മൺറോതുരുത്തിലെ മണിലാലിൻ്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്ന് ആവർത്തിച്ച് സിപിഐ (എം) സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മണി ലാലിൻ്റേത് പാർട്ടി നേരത്തേ തന്നെ രാഷ്ട്രീയ കൊലപാതകമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി ഓഫീസിന് മുന്നിൽ സജീവ പ്രവർത്തകൻ കൊല്ലപ്പെട്ടാൽ രാഷ്ട്രീയ വൈരാഗ്യമെന്ന് വേറെ അന്വേഷിക്കേണ്ട കാര്യമില്ലെന്നും വിജയരാഘവൻ പറഞ്ഞു.

ബിജെപി അക്രമം സംഘടിപ്പിച്ച് അസ്ഥിത്വം ഉറപ്പിക്കുന്നു. ബിജെപി ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളെ തിരഞ്ഞുപിടിച്ച് പാർട്ടി അംഗത്വം നൽകുന്നു. പൊലീസ് വിശദമായ അന്വേഷണം നടത്തുമ്പോൾ കാര്യങ്ങൾ പുറത്തുവരുമെന്നും പ്രാഥമിക അന്വേഷണത്തിൻ്റെ മാത്രം അടിസ്ഥാനത്തിൽ മാത്രമേ റിമാൻഡ് റിപ്പോർട്ട് ഉണ്ടാകുവെന്നും വിജയരാഘവൻ പറഞ്ഞു. മണി ലാലിൻ്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുന്നു അദ്ദേഹം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി വി അൻവർ തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും വ്യക്തിഹത്യ ചെയ്യുന്നുവെന്ന് മുഹമ്മദ് റിയാസ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും
കാത്തിരിപ്പിനൊടുവിൽ കുര്യോട്ടുമലയിൽ കുഞ്ഞിക്കുളമ്പടി, തൂഫാനും മീരയ്ക്കും ആൺകുഞ്ഞ് പിറന്നു