ദീർഘവീക്ഷണമുള്ളത് പ്രതീക്ഷിച്ചു; ഇത് സ്വകാര്യവത്കരണത്തിന്റെ വേഗത കൂട്ടുന്ന ബജറ്റെന്ന് വിജയരാഘവൻ

By Web TeamFirst Published Feb 1, 2021, 6:18 PM IST
Highlights

മുസ്ലിം ലീഗിനെതിരായ തന്റെ നിലപാടുകളെ വിമർശിച്ച യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിന്റെ നിലപാടിനോട്, അഭിപ്രായം പറയാൻ ആർക്കും സ്വാതന്ത്ര്യമുണ്ട് എന്നായിരുന്നു മറുപടി

തിരുവനന്തപുരം: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത് സ്വകാര്യവത്കരണത്തിന്റെ വേഗത കൂട്ടുന്ന ബജറ്റാണെന്ന് എ വിജയരാഘവൻ. ദീർഘവീക്ഷണമുള്ള ബജറ്റാണ് പ്രതീക്ഷിച്ചത്. എന്നാൽ തൊഴിലുറപ്പ് പദ്ധതിയുടെ പേര് പോലും ധനമന്ത്രി പരാമർശിച്ചില്ല. കേരളത്തിന്റെ തോട്ടം മേഖലയെ പാടേ അവഗണിച്ചുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു. മുസ്ലിം ലീഗിനെതിരായ തന്റെ നിലപാടുകളെ വിമർശിച്ച യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിന്റെ നിലപാടിനോട്, അഭിപ്രായം പറയാൻ ആർക്കും സ്വാതന്ത്ര്യമുണ്ട് എന്നായിരുന്നു മറുപടി. ബഹുസ്വര സമൂഹത്തിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വിശദീകരിച്ചു.

click me!