
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വരാനിരിക്കുന്ന ഫലം പ്രതിപക്ഷത്തിന്‍റെ വ്യാജ ആരോപണങ്ങൾക്കുള്ള മറുപടിയാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. നല്ല നിലയിൽ തന്നെ ഇടതുപക്ഷത്തിന് അംഗീകാരം ലഭിക്കും. പ്രതിപക്ഷം വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതിനുള്ള മറുപടിയായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും എ വിജയരാഘവൻ പ്രതികരിച്ചു.
ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന തിരുവനന്തപുരം കോര്‍പറേഷനിൽ ഏറ്റവും മികച്ച ഭൂരിപക്ഷം ഇടതുമുന്നണിക്ക് ലഭിക്കുമെന്നും എ വിജയരാഘവൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam