മുഖ്യമന്ത്രിക്കെതിരെ എഎൻ രാധാകൃഷ്ണന്‍റെ ഭീഷണി; അക്രമത്തിനുള്ള ആഹ്വാനമെന്ന് എ വിജയരാഘവൻ

By Web TeamFirst Published Jun 16, 2021, 5:24 PM IST
Highlights

കുഴൽപ്പണ കേസിന്‍റെ ജാള്യത മറക്കാനും ഉദ്യോഗസ്ഥരെ വിരട്ടി നിയമം കയ്യിലെടുക്കാനും ആണ് ബിജെപി ശ്രമിക്കുന്നത്. ഇത് വിലപ്പോകില്ലെന്ന് എ വജയരാഘവൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ നടത്തിയ ഭീഷണി പ്രസംഗം അക്രമത്തിനുള്ള ആഹ്വാനം ആണെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. രാഷ്ട്രീയമായ അഭിപ്രായ പ്രകടനത്തിന് അപ്പുറം കുടുംബത്തെ കടന്നാക്രമിക്കുന്ന രീതിയാണ് ബിജെപി സ്വീകരിക്കുന്നത്. കുഴൽപ്പണ കേസിന്‍റെ ജാള്യത മറക്കാനും ഉദ്യോഗസ്ഥരെ വിരട്ടി നിയമം കയ്യിലെടുക്കാനും ആണ് ബിജെപി ശ്രമിക്കുന്നത്. ഇത് വിലപ്പോകില്ലെന്ന് എ വിജയരാഘവൻ പറഞ്ഞു. 

ഭീഷണി പ്രസംഗം നടത്തി അക്രത്തിന് ആഹ്വാനം ചെയ്തതിന് എഎൻ രാധാകൃഷ്ണനെതിരെ കേസ് എടുക്കണം. കുഴൽപ്പണ കേസ് പിടിക്കപ്പെട്ടപ്പോൾ അതിൽ നിന്ന് തലയൂരാനും നാണക്കേട് മറയ്ക്കാനുമാണ് ബിജെപി ശ്രമിക്കുന്നത് .ഇത് കേരളത്തിൽ വിലപ്പോകില്ല. ബിജെപിക്കരുടെ വിരട്ടലിന് മുന്നിൽ മുട്ട് മടക്കുന്നതല്ല കമ്മ്യൂണിസ്റ്റുകാരുടെ പാരമ്പര്യം എന്നും വിജയരാഘവൻ പറഞ്ഞു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!