മുതിർന്ന പൗരന്മാർക്ക് കരുതലുമായി വിദ്യാർത്ഥി വോളണ്ടിയർ കോർ; യൂറോപ്യൻ മാതൃകയിൽ കെയർ ഗീവേഴ്സ് കോഴ്സും വരുന്നു

Published : Nov 09, 2026, 09:39 PM IST
Senior Citizen Financial Peace

Synopsis

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്ലസ് ടു വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വോളണ്ടിയർ കോർ വരുന്നു. യൂറോപ്യൻ മാതൃകയിൽ കെയർ ഗീവേഴ്സ് കോഴ്സ് തുടങ്ങാൻ സിലബസ് അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു.

തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്ലസ് ടു വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വോളണ്ടിയർ കോർ വരുന്നു. വിദ്യാർത്ഥികൾ പ്രായമായവരെ സന്ദർശിക്കുന്നതാണ് പദ്ധതി. യൂറോപ്യൻ മാതൃകയിൽ കെയർ ഗീവേഴ്സ് കോഴ്സ് തുടങ്ങാൻ സിലബസ് അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. നഴ്സിങ്ങിന് തൊട്ടുതാഴെ വരുന്ന ഒരു വർഷത്തെ കോഴ്സായിരിക്കും ഇത്. ഓരോ പഞ്ചായത്തിലും പരിചരണം ആവശ്യമുളള മുതിർന്ന പൗരൻമാരുടെ ഡാറ്റ ശേഖരിക്കും. വിവിധ മേഖലകളിൽ പന്ത്രണ്ട് സ്ഥാപനങ്ങൾ ഇന്ന് വയോജന വകുപ്പുമായി ധാരണപത്രം ഒപ്പിട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്; രണ്ട് ദിവസത്തിനുള്ളിൽ പതിനായിരം ലിറ്റർ നൽകണമെന്ന് ആവശ്യം
വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപണം; സമയത്ത് ചികിത്സ കിട്ടിയില്ല, കാൽ മുറിച്ചുമാറ്റേണ്ടി വന്നു; പരാതിയുമായി 56കാരൻ