
ആലപ്പുഴ: ഭൂരഹിതന് (landless)വീട് വെയ്ക്കാന്‍ സര്‍ക്കാർ പതിച്ചു നല്‍കിയത് വെള്ളക്കെട്ടുള്ള വയല്‍(waterlogged place). വീട്ടിലേക്ക് വഴിയായി നൽകിയത്, മലയൻ കനാലിന്റെ കൈവഴിയായ തോട്. ഭൂരഹിതര്‍ക്ക് പട്ടയം നല്‍കിയെന്ന് ഭരണകൂടം മേനി നടിക്കുമ്പോള്‍ , വെള്ളക്കെട്ട് മൂലം കിണര്‍ താഴ്ത്താന്‍ പോലും കഴിയാതെ കുടില്‍ കെട്ടി കഴിയുകയാണ് കായംകുളം കൃഷ്ണപുരം സ്വദേശി രാജു.
ആഘോഷമായാണ് ഒരോ സര്‍ക്കാരും ഭൂരഹിതര്‍ക്ക് പട്ടയം നല്‍കുന്നത്. പന്തല്‍ കെട്ടി മേള സംഘടിപ്പിച്ച് തന്നെ. ഭൂരഹിതനായ 68 വയസ്സുള്ള രാജുവിനും പട്ടയം കിട്ടിയതും ഇത് പോലെ തന്നെ.. 2013 ല്‍ ഉമ്മന‍് ചാണ്ടിയുടെ കാലത്ത് തിരുവനന്തുപരത്തെ സംസ്ഥാന പട്ടയമേള. അപേക്ഷകെരെയെല്ലാം വില്ലേജ് ഓഫീസർമാർ പ്രത്യേകം ബസ് ഏര്‍പ്പെടുത്തിയാണ് തിരുവനന്തപുരത്തെത്തിച്ചത്. തിരിച്ചുവന്ന് പട്ടയഭൂമി കണ്ട രാജു ഞെട്ടി.
കായംകുളം തോണ്ടാലി കുന്നേൽപാലത്തിന്പാലത്തിന് സമീപം വെള്ളക്കെട്ട് നിറഞ്ഞ വയല്‍.വീട്ടിലെക്കുള്ള വഴിയായി നല്‍കിയത് മലയൻ കനാലിന്റെ കൈവഴിയായ തോട്.കിണറും കക്കൂസും നിര്‍മിക്കാന്‍ ആളെത്തിയെങ്കിലും വെള്ളക്കെട്ടായതിനാല്‍ പിന്‍മാറി.ഒറ്റമുറി കുടില് കെട്ടി കഴിയുന്നു
സമീപത്ത് വെള്ളം കയറാത്ത പുറംപോക്ക് ഭൂമി ഉണ്ടായിട്ടും പുരയിടം എന്ന് പട്ടയത്തിൽ രേഖപ്പെടുത്തി രാജുവിനെ എല്ലാവരും ചേര്‍ന്ന് പറ്റിച്ചു. പകരം ഭൂമി തരാന് വില്ലേജ് ഓഫീസ് മുതല്‍ കലക്ടറേറ്റ് വരെ വര്‍ഷങ്ങളായി കയറിഇറങ്ങുകയാണ് ഈ വൃദ്ധന്‍. ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് മാത്രം