
തിരുവനന്തപുരം: കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്ററിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി ഒരുകോടി രൂപ കൈമാറി. എല്ലാ വര്‍ഷവും സെന്ററിന് നല്‍കുന്ന സഹായത്തിന്റെ തുടര്‍ച്ചയായാണ് തുക കൈമാറിയത്. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഭിന്നശേഷി കേന്ദ്രത്തിന് എം എ യൂസഫ് അലി നേരത്തെ സഹായവും പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
എല്ലാക്കൊല്ലവും മുടക്കമില്ലാതെ ഒരു കോടി രൂപ ഡിഫറന്റ് ആര്‍ട് സെന്ററിന് നല്‍കുമെന്നായിരുന്നു യൂസഫലിയുടെ പ്രഖ്യാപനം. ലുലു എക്‌സ്‌പോര്‍ട്ട് ഹൗസ് സി.ഇ.ഒ നജിമുദ്ദീന്‍, ലുലു ഗ്രൂപ്പ് തിരുവനന്തപുരം റീജിയണല്‍ ഡയറക്ടര്‍ ജോയി ഷഡാനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് തുക ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന് കൈമാറി.
ലുലു ഗ്രൂപ്പിന്റെ തുടര്‍ച്ചയായ സഹായം ഭിന്നശേഷിക്കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സമഗ്രമായ മുന്നേറ്റത്തിനും കൂടുതല്‍ ഊര്‍ജ്ജം പകരുമെന്ന് ഗോപിനാഥ് മുതുകാട് പ്രതീക്ഷ പ്രകടിപ്പിച്ചു. സെന്ററിന് നല്‍കുന്ന പിന്തുണക്ക് അദ്ദേഹം എം.എ യൂസഫ് അലിക്ക് നന്ദിയും അറിയിച്ചു. ചടങ്ങില്‍ ലുലു പബ്ലിക് റിലേഷന്‍സ് മാനേജര്‍ സൂരജ് അനന്തകൃഷ്ണന്‍, ഫെയര്‍ എക്‌സ്‌പോര്‍ട്ട്‌സ് ജനറല്‍ മാനേജര്‍ റാഫി തുടങ്ങിയവര്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam