'കെ എം ഷാജി അധോലോക കർഷകൻ'; സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ

Published : Oct 25, 2020, 12:34 PM ISTUpdated : Oct 25, 2020, 01:41 PM IST
'കെ എം ഷാജി അധോലോക കർഷകൻ'; സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ

Synopsis

ഷാജിയുടെ ആസ്തികളിൽ വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തിക വളർച്ചയുടെ സ്രോതസ്സ് കെ എം ഷാജി വെളിപ്പെടുത്തണമെന്ന് എ എ റഹിം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കെ എം ഷാജിയുടെ സാമ്പത്തിയ സ്രോതസ് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ. ഷാജി അധോലോക കർഷകനാണ് എന്ന് എ എ റഹിം ആരോപിച്ചു. 2016 ലെ സത്യവാങ്മൂലത്തിൽ 47.80 ലക്ഷമാണ് ആസ്തി കാണിച്ചിരിക്കുന്നത്. ഷാജിയുടെ വീടിന് മാത്രം നാല് കോടി രൂപയുടെ ചെലവ് വരും. എവിടെ നിന്നാണ് ഷാജിക്ക് ഇത്രയും പണം കിട്ടിയതെന്ന് എ എ റഹിം ചോദിച്ചു.

ഇതുവരെ ഒരു രാഷ്ട്രീയ നേതാവും ആരോപവിധേയൻ ആകാത്ത കാര്യങ്ങളിലാണ് ഷാജിയുടെ പേര് ഉയരുന്നതെന്ന് എ എ റഹിം പറഞ്ഞു. ഷാജിയുടെ ആസ്തികളിൽ വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തിക വളർച്ചയുടെ സ്രോതസ്സ് കെ എം ഷാജി വെളിപ്പെടുത്തണം. 2016 ൽ  ഷാജിയുടെ വീട് 5660  ചതുരശ്ര അടിയെന്ന് വില്ലേജ് ഓഫീസർ അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ പിഡബ്ല്യുഡി റേറ്റ് പ്രകാരം 4 കോടിയിൽ അധികം  ചെലവ് വരും. നവംബറിലാണ് വീട് അളന്ന് തിട്ടപെടുത്തിയത്. എവിടെ നിന്നാണ് ഈ പണം ഷാജിക്ക് പണം ലഭിച്ചതെന്ന് റഹിം ചോദിച്ചു. 

ഇഞ്ചി കൃഷിയിൽ നിന്നുള്ള വരുമാനമാണെന്നാണ് ഷാജിയുടെ വിശദീകരണം. എന്നാൽ,  2016 ലെ സത്യവാങ്മൂലത്തിൽ കൃഷിയുള്ളതായും സൂചിപ്പിച്ചിട്ടില്ല. നികുതി അടച്ചപ്പോൾ ഈ വരുമാനം കാണിച്ചിട്ടുണ്ടോ എന്ന് റഹിം ചോദിക്കുന്നു. ഷാജി സ്വയം അപമാനിതനാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വിളയാതെ ഞെളിയരുത്, ആര്യയ്ക്ക് ധാർഷ്ട്യവും അഹങ്കാരവും, പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണം'; ആര്യക്കെതിരെ വെള്ളാപ്പള്ളി
`താൻ വർ​​ഗീയ വാദിയെന്ന് മുസ്ലിംലീ​ഗ് പ്രചരിപ്പിക്കുന്നു'; അർഹതപ്പെട്ടത് ചോദിച്ച് വാങ്ങിക്കുന്നത് ജാതി പറയലല്ലെന്ന് വെള്ളാപ്പള്ളി നടേശൻ