
ദില്ലി: സര്‍വകലാശാലകളുടെ ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐ നടത്തുന്നത് ചരിത്രപരമായ കടമയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനും രാജ്യസഭാംഗവുമായ എ എ റഹീം. ക്യാമ്പസുകളെ കാവിവത്കരിക്കുന്നതിന് എതിരെയാണ് എസ്എഫ്ഐയുടെ സമരം. കെ എസ് യു ഒന്നും മിണ്ടുന്നില്ല. ഗവർണറുടെ കസർത്തിന് കോൺഗ്രസ് കൈയടിക്കുകയാണ്. ഗവർണറുമായി കോൺഗ്രസിന് മുഹബത്താണ്. ബി ജെ പി പേരുകൾ തുരുകി കയറ്റുന്ന പോലെ കോൺഗ്രസും ഗവർണറിന് പേരുകൾ നൽകുന്നു. കാലിക്കറ്റ് സർവകലാശാലയിൽ ആർഎസ്എസ് പേരുകൾക്കൊപ്പം യു ഡി എഫ് പേരുകൾ വന്നത് എങ്ങനെയാണ്? കേരളത്തിലെ കോൺഗ്രസ് ഗവർണറെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഗവര്‍ണറെ കേന്ദ്ര സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഗവർണറുടെ കുഞ്ഞുവാവകളായി യൂത്ത് കോൺഗ്രസും കെഎസ്‌യുവും മാറുന്നുവെന്നും വിമര്‍ശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam