രാജ്യസഭയിൽ എ എ റഹീമിന് മിന്നും ജയം, അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി കോർട്ട് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി 

Published : Aug 09, 2023, 09:15 AM ISTUpdated : Aug 09, 2023, 10:55 AM IST
രാജ്യസഭയിൽ എ എ റഹീമിന് മിന്നും ജയം, അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി കോർട്ട് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി 

Synopsis

ഇന്ത്യ സഖ്യം രൂപികരിക്കുപ്പെട്ടതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വിജയമുറപ്പാക്കി. രാജ്യസഭയിലെ അംഗങ്ങളായ കേന്ദ്ര മന്ത്രിമാരടക്കം ഭരണ മുന്നണിയിലെ പ്രമുഖരെല്ലാം വോട്ടെടുപ്പിൽ പങ്കെടുത്തു.

ദില്ലി: അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി കോർട്ടിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് ജയം. ഇന്ത്യ സഖ്യത്തിന്റ സ്ഥാനാർഥികളായ സിപിഎം എം പി എ എ റഹീമും കോൺഗ്രസ്‌ എംപി ഇമ്രാൻ പ്രതാപ്ഘടിയും വിജയിച്ചു. രാജ്യസഭാ എംപിമാർക്കായി നാമനിർദ്ദേശം ചെയ്ത ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.  ബിജെപി മൂന്നുപേരെ മത്സരപ്പിച്ചെങ്കിലും രണ്ടുപേരെ മാത്രമേ ജയിപ്പിക്കാനായുള്ളൂ. ഇന്ത്യ സഖ്യത്തോടൊപ്പം ബിആർഎസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും കൂടെനിന്നതോടെയാണ് ജയിച്ചത്.

ഇന്ത്യ സഖ്യം രൂപികരിക്കുപ്പെട്ടതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വിജയമുറപ്പാക്കി. രാജ്യസഭയിലെ അംഗങ്ങളായ കേന്ദ്ര മന്ത്രിമാരടക്കം ഭരണ മുന്നണിയിലെ പ്രമുഖരെല്ലാം വോട്ടെടുപ്പിൽ പങ്കെടുത്തു. എ എ റഹീമിന് 49വോട്ടും ഇമ്രാൻ പ്രതാപ്ഘടിക്ക് 53ഉം വോട്ടുകൾ ലഭിച്ചപ്പോൾ 40 താഴെ വോട്ടുകൾ മാത്രമാണ് വിജയിച്ച ബിജെപി എംപിമാർക്ക് നേടാനായത്. 

Read More... 'മൊറാദാബാദ് കലാപത്തിന് കാരണം മുസ്ലിം ലീ​ഗ് നേതാക്കൾ'; 40 വർഷത്തിന് ശേഷം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ

കഴിഞ്ഞ ദിവസം പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. മോദിയുടെ മൗനം ഭഞ്ജിക്കാനാണ് അവിശ്വാസം കൊണ്ടുവന്നതെന്ന് മണിപ്പുർ വിഷയത്തിൽ 'ഇന്ത്യ' മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിച്ച ഗൗരവ് ഗോഗോയി പറഞ്ഞു. മണിപ്പൂരിനായാണ് ഇന്ത്യ മുന്നണി അവിശ്വാസം കൊണ്ടുവന്നത്. പാർലമെന്റ് മണിപ്പൂരിലെ ജനങ്ങളുടെ വേദനക്ക് ഒപ്പം നിൽക്കണം. എന്ത് കൊണ്ട് കലാപം നടക്കുന്ന മണിപ്പൂരിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയില്ല. മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജി അവശ്യപ്പെട്ടില്ല എന്ന് ഗൗരവ് തൻറെ പ്രസംഗത്തിൽ ചോദിച്ചു. രണ്ട് വിഭാഗങ്ങൾ ഇതു പോലെ ഏറ്റുമുട്ടുന്നത് മുൻപ് കണ്ടിട്ടില്ല. അദാനി, ചൈന വിഷയത്തിലൊക്കെ മൗനത്തിലായിരുന്ന മോദിയുടെ മൗനം ഭജിക്കാനാണ് അവിശ്വാസം കൊണ്ടുവന്നത്. സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ പ്രചരിച്ചതുകൊണ്ടാണ് മോദി പാർലമെന്റിന് പുറത്ത് സംസാരിക്കാൻ തയ്യാറായത് എന്നും ഗൗരവ് പറഞ്ഞു.

'പൊലീസ് കസ്റ്റഡിയിലെടുത്തു, വീട്ടുതടങ്കലിലാക്കി'; ആരോപണവുമായി തുഷാർ ​ഗാന്ധിയും ടീസ്റ്റയും

എന്നാൽ ബി ജെ പി അംഗങ്ങൾ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ പരിഹാസത്തോടെയാണ് പ്രതികരിച്ചത്. രാഹുൽ ഗാന്ധി സംസാരിക്കുമെന്നായിരുന്നു ആദ്യം കോൺഗ്രസ് വൃത്തങ്ങൾ നൽകിയ സൂചന. പക്ഷേ ഗൗരവ് ഗോഗോയി തന്നെ അദ്യം അവിശ്വാസ പ്രമേയം അവതരിപ്പിച്ച് സംസാരിക്കാൻ തീരുമാനിച്ചു. എന്ത് കൊണ്ടാണ് അദ്യം ഗൗരവ് ഗോഗോയി സംസാരിക്കുന്നത് രാഹുൽ ഗാന്ധി സംസാരിക്കുമെന്നാണല്ലോ ലോക്സഭ സെക്രട്ടറിയേറ്റിൽ കൊടുത്ത കത്തിൽ ഉണ്ടായിരുന്നതെന്ന് നിഷികാന്ത് ദൂബെ പ്രതിപക്ഷത്തെ പരിഹസിച്ച് ചോദിച്ചു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുമെന്നാണ് സൂചന.

Asianet News Live

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുകുമാരൻ നായർക്കും വെള്ളാപ്പള്ളിക്കും സതീശന്‍റെ മറുപടി, 'ആരും വർഗീയത പറയരുത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു, സമുദായ നേതാക്കളെ വിമർശിച്ചിട്ടില്ല'
'പൊന്നാട അണിയിച്ച് കാറിൽ കയറ്റി ഇതെല്ലാം പറയിക്കുന്നയാളെ ജനങ്ങൾക്കറിയാം'; സമുദായ ഐക്യം തകർത്തത് ലീഗെന്ന പരാമർശത്തിൽ വെള്ളാപ്പള്ളിക്ക് സലാമിൻ്റെ മറുപടി