വിജയൻസാർ ഭാര്യക്കും മക്കൾക്കും വേണ്ടി പൈസ ചോദിക്കാനല്ല വന്നിരിക്കുന്നത്,കേരളത്തിന്‍റെ അവകാശമാണ് ചോദിക്കുന്നത്

Published : Feb 08, 2024, 01:11 PM ISTUpdated : Feb 08, 2024, 02:35 PM IST
വിജയൻസാർ ഭാര്യക്കും മക്കൾക്കും വേണ്ടി പൈസ ചോദിക്കാനല്ല  വന്നിരിക്കുന്നത്,കേരളത്തിന്‍റെ അവകാശമാണ് ചോദിക്കുന്നത്

Synopsis

കാലചക്രം തിരിയുകയാണ്, ബിജെപി ആലോചിച്ചാൽ നല്ലത്, നാളെ നിങ്ങള്‍ ഇരിക്കുന്നിടത് ഞങൾ വരും, അഹങ്കരിക്കരുതെന്നും അരവിന്ദ് കെജ്രിവാള്‍

ദില്ലി:കേന്ദ്ര അവഗണനക്കെതിരെ കേരളം ദില്ലിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരവേദിയില്‍ പിന്തുണയുമായി ആം ആദ്മി നേതാക്കളുമെത്തി.70 കോടി ജനങ്ങളെ പ്രതിപക്ഷ പാർട്ടികൾ ആണ് പ്രതിനിധീകരിക്കുന്നത്. .കേന്ദ്രം അവരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.ഇവരെ ഭാരതത്തിലെ ജനങ്ങൾ ആയാണോ കേന്ദ്രം കാണുന്നത്.സംസ്ഥാന വിഹിതം കിട്ടാൻ ചെറിയ കാര്യങ്ങൾക്കും സുപ്രീം കോടതിയിൽ പോകേണ്ട ഗതികേടാണുള്ളത്. ജന്തർ മന്തറില് വന്നിരിക്കേണ്ട അവസ്ഥയാണ്

 

 നാട്ടിൽ എങ്ങനെ വികസനം നടക്കും.ഇംഗ്ലീഷുകാർ പോലും ഇത്രയും പണം ജനങ്ങളിൽ നിന്നും കൊള്ളയടിച്ചിട്ടില്ല .കേന്ദ്രം അർഹത പെട്ടത് നൽകിയില്ലെങ്കിൽ പിന്നെ എങ്ങനെ സംസ്ഥാനം പ്രവർത്തിക്കും .ഞങ്ങൾ ഒന്നും കുടുംബത്തിലേക്ക് കൊണ്ടുപോകാൻ അല്ല ഇത് ചോദിക്കുന്നത്. വിചാരണ കൂടാതെ ആളുകളെ ജെയിലിൽ അടയ്ക്കാൻ ഇഡിയെ ഉപയോഗിക്കുന്നു, ഇത് നീതി നിഷേധമാണ് .ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തു, കുറ്റം എന്തെന്ന് ആർക്കും അറിയില്ല .നാളെ കെജ്രിവാളും, പിണറായിയും അറസ്റ്റ് ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാകും.കാലചക്രം തിരിയുകയാണ്, ബിജെപി ആലോചിച്ചാൽ നല്ലത്, നാളെ നിങ്ങള്‍ ഇരിക്കുന്നിടത് ഞങ്ങൾ വരും, അഹങ്കരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി..

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്