'പുതിയ ജില്ലയും താലൂക്കും രൂപീകരിക്കാൻ കമ്മീഷനെ വെക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം'; അബ്ദു സമദ് പൂക്കോട്ടൂർ

Published : Jun 19, 2026, 02:37 PM IST
abdu samad pokkottoor

Synopsis

തിയ ജില്ലയും താലൂക്കും രൂപീകരിക്കാൻ കമ്മീഷനെ വെക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ. കോട്ടയം- പത്തനംതിട്ട ജില്ലകളിലുള്ള അത്രയും ജനങ്ങൾ മലപ്പുറത്തുണ്ട്

കോഴിക്കോട്: പുതിയ ജില്ലയും താലൂക്കും രൂപീകരിക്കാൻ കമ്മീഷനെ വെക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ. കോട്ടയം- പത്തനംതിട്ട ജില്ലകളിലുള്ള അത്രയും ജനങ്ങൾ മലപ്പുറത്തുണ്ട്. മൂന്ന് കളക്ടർമാർ നിർവഹിക്കേണ്ട ദൗത്യം ഒരു കലക്ടറാണ് നിർവഹിക്കുന്നത്. നേരത്തെ ജില്ലാ വിഭജനം നടത്തേണ്ടതായിരുന്നു. എല്ലാ വിഭാഗം ജനങ്ങളും ഇത് ആവശ്യപ്പെടുന്നുണ്ട്. ഈ കാര്യത്തിൽ യുഡിഎഫ് സർക്കാർ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്നും അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു.

പിഎം ശ്രീയിൽ കഴിഞ്ഞ സർക്കാർ ഒപ്പുവച്ചതിനാൽ ഇപ്പോഴത്തെ സർക്കാരിന് പ്രതിസന്ധി ഉണ്ടാകാം. എങ്ങനെ ഇതിൽ നിന്നും പിന്മാറാൻ കഴിയുമെന്ന് ഗവൺമെന്റ് ചിന്തിക്കണം. നിയമപരമായി പിന്മാറാൻ കഴിയില്ലെങ്കിൽ കരിക്കുലം തെരഞ്ഞെടുക്കാനുള്ള പൂർണ്ണ അധികാരം സംസ്ഥാന സർക്കാരിന് വേണം. ഇല്ലെങ്കിൽ ഈ കരിക്കുലത്തിലൂടെ കാവിവത്കരണം നടപ്പാക്കപ്പെടും. വിദ്യാഭ്യാസ കാവിവൽക്കരണം നടപ്പാക്കുന്നതിനെതിരെ എന്തുചെയ്യാൻ കഴിയുമെന്ന് ചിന്തിക്കാനുള്ള ബാധ്യത സർക്കാരിനും ഉണ്ട്. അതവർ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്പറേഷൻ തൂഫാൻ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. എസ് എം എഫ് മറ്റു ഘടകങ്ങളെയും കൂട്ടിച്ചേർത്ത് മഹല്ലുകളിൽ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കും. ഓപ്പറേഷൻ തൂഫാനിൽ രമേശ്‌ ചെന്നിത്തല കാണിക്കുന്ന കാർക്കശ്യം പ്രത്യേക അഭിനന്ദനം അർഹിക്കുന്നുവെന്നും അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിതിൻ രാജിൻ്റെ മരണം; ഒന്നാം പ്രതി ഡോ. എം കെ റാമിന് മുൻ‌കൂർ ജാമ്യമില്ല,ഹർജി തള്ളി ഹൈക്കോടതി
വെള്ളാപ്പള്ളി പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്; കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന് താക്കീത്