20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ഇന്ന് നാട്ടിലേക്ക്, രാവിലെ 7.30ന് വിമാനം കരിപ്പൂരിലെത്തും

Published : May 28, 2026, 06:19 AM IST
abdul rahim

Synopsis

സൗദി സമയം രാത്രി 11.55 ന് റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ്സിലാണ് രാവിലെ 7.35 ന് കരിപ്പൂർ വിമാനത്താവളത്തിറങ്ങുക.

റിയാദ്: 20 വർഷത്തെ തടവിന് ശേഷം സൗദി ജയിലിൽ നിന്ന് മോചിതനായ അബ്ദുൽ റഹീം ഇന്ന് നാട്ടിലെത്തും. ഏഴരയോടെ വിമാനം കരിപ്പൂരിലെത്തും. സൗദി സമയം രാത്രി 11.55 ന് റിയാദിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സിലാണ് റഹീം നാട്ടിലേക്ക് തിരിച്ചത്. മടക്കയാത്രയിൽ പവർ ഓഫ് അറ്റോണി ആയിരുന്ന സിദ്ധീഖ് തുവൂരും റഹീമിനൊപ്പം ഉണ്ട്. സൗദി സമയം രാത്രി 11.55 ന് റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ്സിലാണ് രാവിലെ 7.35 ന് കരിപ്പൂർ വിമാനത്താവളത്തിറങ്ങുക. ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ എയർപോർട്ടിൽ എത്തിച്ച് എമിഗ്രെഷൻ ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. സൌദി ബാലന്‍റെ മരണത്തിൽ 2006ലാണ് അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. ദിയാധനം നൽകിയതിനെ തുടര്‍ന്ന് 2024 ജൂലൈയിൽ വധശിക്ഷ റദ്ദ് ചെയ്തിരുന്നു. റഹീമിന്‍റെ മോചനത്തിനായി 34 കോടി രൂപയാണ് ലോക മലയാളികള്‍ സമാഹരിച്ചത്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളം കാത്തിരുന്ന ദിവസം, 20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്‍ദുൽ റഹീം ഇന്ന് നാട്ടിലെത്തും
സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയ മറ്റുള്ളവർക്ക് എതിരെയും അന്വേഷണം; 242 അക്കൗണ്ടുകളിലായി 18.36 കോടി മരവിപ്പിച്ചെന്ന് ഇഡി