ലീഗിലും അതൃപ്തി, തിരൂരങ്ങാടി സ്ഥാനാർത്ഥിക്കെതിരെ അബ്ദുറഹ്മാൻ രണ്ടത്താണി; 'പഞ്ചായത്ത് കമ്മിറ്റി പോലും ആവശ്യപ്പെടാത്ത സ്ഥാനാർത്ഥി എന്തിന്?'

Published : Mar 18, 2026, 06:37 AM IST
Abdurahiman Randathani

Synopsis

തിരൂരങ്ങാടിയിലെ ലീഗ് സ്ഥാനാർത്ഥി നിർണയത്തിനെതിരെ മുൻ എംഎൽഎ അബ്ദുറഹ്മാൻ രണ്ടത്താണി രംഗത്ത്. പാർട്ടി കമ്മിറ്റികളെ അറിയിക്കാതെയാണ് പിഎംഎ സമീറിനെ സ്ഥാനാർത്ഥിയാക്കിയതെന്നും, അർഹതപ്പെട്ടവരെ അവഗണിച്ചെന്നും കുറിപ്പ്

മലപ്പുറം: തിരൂരങ്ങാടിയിലെ ലീഗ് സ്ഥാനാർത്ഥിക്കെതിരെ മുൻ എംഎൽഎ അബ്ദുറഹ്മാൻ രണ്ടത്താണി. ലീഗ് കമ്മിറ്റികൾ അറിയാതെയാണ് പിഎംഎ സമീറിനെ സ്ഥാനാർത്ഥിയാക്കിയതെന്നു അബ്ദുറഹിമാൻ രണ്ടത്താണി വിമർശിച്ചു. താൻ വിമർശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുതെന്ന് രണ്ടത്താണി ഫേസ് ബുക്കിൽ കുറിച്ചു. കമ്പനി സെക്രട്ടറിയായിരുന്ന പി എം എ സമീറിനെ തിരൂരങ്ങാടിയിൽ സ്ഥാനാർത്ഥിയാക്കിയതിന് ചോദ്യം ചെയ്തു വീണ്ടും പോസ്റ്റിട്ടത്.

കുറിപ്പിന്‍റെ പൂർണരൂപം

ഞാൻ വിമർശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുത്. മിമ്പറിൽ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ട്. യൂത്ത് ലീഗ് നേതാക്കളായ അഡ്വ.പി.കെ ഫിറോസ്, അഡ്വ: ഫൈസൽ ബാബു, ടി.പി.അശ്രഫലി തുടങ്ങിയവരൊക്കെ മലപ്പുറം ജില്ലയിൽ നിന്ന് സ്ഥാനാർത്ഥികളായത് അഭിമാനകരം തന്നെ. ഇടതുപക്ഷത്തോട് പോരടിച്ച് രണ്ട് തവണ എം എൽ എ യാവുകയും രണ്ട് തവണ തോൽക്കുകയും ചെയ്ത കെ എം ഷാജിക്ക് വേങ്ങരയിൽ അവസരം നൽകുകയും ചെയ്ത തീരുമാനവും ഉചിതം. പക്ഷെ എ കെ ആന്റണിയും അവുക്കാദർ കുട്ടി നഹസാഹിബും യു എ ബീരാൻ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊയിലാണ്ടിയിൽ ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
പാചകവാതക വിതരണ പ്രതിസന്ധി: ഹോട്ടൽ ഉടമകൾ തിങ്കളാഴ്ച കടകൾ അടച്ചിട്ട് പ്രതിഷേധിക്കും